ജസ്റ്റിസ് കെകെ ഉഷയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

ജസ്റ്റിസ് കെകെ ഉഷയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. നീതിന്യായ മേഖലയ്ക്ക് വലിയ സംഭാവന നൽകിയ ജഡ്ജിയും അഭിഭാഷകയുമായിരുന്നു ജസ്റ്റിസ് കെകെ ഉഷ.

ഹൈക്കോടതി ജഡ്ജി എന്ന നിലയിലും ചീഫ് ജസ്റ്റിസ് എന്ന നിലയിലും മികച്ച പ്രവർത്തനമാണ് അവർ നടത്തിയതെന്നും സ്ത്രീകളുടെ പ്രശ്നങ്ങളെ സ്ത്രീപക്ഷ കാഴ്ചപ്പാടോടെ തന്നെ അവർ ഇടപെടലുകൾ നടത്തിയിരുന്നു. ഇത് ഏറെ ശ്രദ്ധിക്കപ്പെടുന്നതായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീകൾ അഭിഭാഷക വൃത്തിയിലേക്ക് വളരെ കുറച്ചു മാത്രം കടന്നു വന്നിരുന്ന കാലത്താണ് സ്വപ്രയത്നത്തിലൂടെ ഈ രംഗത്തേക്ക് അവർ കടന്നു വന്നതും ശോഭിച്ചതും. സൗമ്യവും സമഭാവനയോടെയുള്ള പെരുമാറ്റവും അവരുടെ സവിശേഷതയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights CM condoles on death of Justice KK Usha

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top