സ്വര്‍ണക്കടത്ത്; മണി എക്സ്ചേഞ്ച് കമ്പനിയായ യു.എ.എഫ്.എക്സ് ഡയറക്ടറെ ചോദ്യം ചെയ്തു

തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മണി എക്സ്ചേഞ്ച് കമ്പനിയായ യു.എ.എഫ്.എക്സ് സൊല്യൂഷന്‍സ് ഡയറക്ടറെ കസ്റ്റംസ് ചോദ്യം ചെയ്തു. യു.എ.എഫ്.എക്സ് സൊല്യൂഷന്‍സ് എന്ന കമ്പനിയുടെ ഡയറക്ടര്‍മാരിലൊരാളായ അബ്ദുള്‍ ലത്തീഫിനെയാണ് കസ്റ്റംസ് ചോദ്യം ചെയ്തത്. യുഎഇ കോണ്‍സുലേറ്റിലെ വിസ സ്റ്റാമ്പിംഗ് അടക്കമുള്ളവയുടെ കരാര്‍ ഏറ്റെടുത്ത കമ്പനിയാണ് യു.എ.എഫ്.എക്സ്.

തിരുവനന്തപുരത്തെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് അബ്ദുള്‍ ലത്തീഫിനെ ചോദ്യം ചെയ്തത്. ഇയാള്‍ ബിനീഷ് കോടിയേരിയുടെ ബിനാമി ആണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. സ്വപ്ന സുരേഷും സ്വര്‍ണക്കടത്തുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് കസ്റ്റംസ് ചോദിച്ചറിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. യു.എ.എഫ്.എക്സ് സൊല്യൂഷന്‍സ് എന്ന കമ്പനിയില്‍ നിന്ന് കമ്മീഷന്‍ ലഭിച്ചിരുന്നുവെന്ന് സ്വപ്ന സുരേഷ് മൊഴി നല്‍കിയിരുന്നു. കമ്പനിയെ യുഎഇ കോണ്‍സുലേറ്റ് കരാര്‍ ജോലിക്കായി തെരഞ്ഞെടുത്തത് സ്വപ്ന സുരേഷിന്റെ നിര്‍ദേശപ്രകാരമായിരുന്നു എന്നും ആരോപണമുയര്‍ന്നിരുന്നു.

Story Highlights Gold smuggling; director of the UAFX company, was questioned

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top