ഹലാൽ ലൗ സ്റ്റോറി ആമസോൺ പ്രൈമിൽ; റിലീസ് ഈ മാസം 15ന്

halal love story

പ്രേക്ഷകർ കാത്തിരുന്ന ചിത്രം ഹലാൽ ലൗ സ്റ്റോറിയുടെ മോഷൻ പോസ്റ്റർ പുറത്ത്. ചിത്രം ആമസോൺ പ്രൈമിലൂടെയാണ് പ്രേക്ഷകരുടെ മുൻപിലെത്തുക. ഒക്ടോബർ 15നാണ് ചിത്രത്തിന്റെ റിലീസ് എന്നാണ് വിവരം.

Read Also : സുഡാനിക്ക് ശേഷം ‘ഹലാൽ ലൗ സ്റ്റോറി’യുമായി സംവിധായകൻ സക്കറിയ

സുഡാനി ഫ്രം നൈജീരിയക്ക് ശേഷം സക്കറിയ സംവിധാനം ചെയ്യുന്ന സിനിമയാണ് ഹലാൽ ലൗ സ്റ്റോറി. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഇന്ദ്രജിത്ത് സുകുമാരൻ, പാർവതി തിരുവോത്ത്, ജോജു ജോർജ്, ഷറഫുദ്ദീൻ, സൗബിൻ ഷാഹീർ, ഗ്രേസ് ആന്റണി തുടങ്ങിയവരാണ്.

ചിത്രത്തിന്റെ തിരക്കഥ സംവിധായകനും മുഹ്‌സിൻ പരാരിയും ചേർന്നാണ് രചിച്ചത്. നിർമാണം- ആഷിഖ് അബു, ജെസ്‌ന ആഷിം, ഹർഷാദ് അലി. എഡിറ്റ്- സൈജു ശ്രീധരൻ, ഛായാഗ്രഹണം- അജയ് മേനോൻ, സംഗീതം- ബിജിബാൽ, ഷഹബാസ് അമൻ, റെക്‌സ് വിജയൻ, യാക്‌സൺ ഗാരി പെരേര, നേഹ നായർ, പിആർഒ- ആതിര ദിൽജിത്ത്.

Story Highlights halal love story, amazon prime

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top