ഹത്‌റാസ് കേസ് നാളെ സുപ്രിംകോടതിയില്‍

ഹത്‌റാസില്‍ ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയില്‍ പൊതു താത്പര്യ ഹര്‍ജി. കേസ് സിബിഐക്ക് വിടണമെന്ന ഹര്‍ജി കോടതി നാളെ പരിഗണിക്കും. കേസിന്റെ വിചാരണ ഉത്തര്‍പ്രദേശിന് പുറത്തേക്ക് മാറ്റണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. ചീഫ് ജസ്റ്റീസ് എസ്. എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.
രാജ്യം ഏറെ ശ്രദ്ധയോടെ വീക്ഷിക്കുന്ന കേസാണ് നാളെ കോടതി പരിഗണിക്കുക. പൊതു പ്രവര്‍ത്തകനായ സത്യമാ ദുബെ സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജിയാണ് പരിഗണിക്കുന്നത്. കോടതി മേല്‍നോട്ടത്തില്‍ സിബിഐയോ പ്രത്യേക സംഘമോ കേസ് അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. വിചാരണാ നടപടികള്‍ ഉത്തര്‍പ്രദേശിന് പുറത്തേക്ക് മാറ്റണമെന്നും ആവശ്യമുണ്ട്.
Story Highlights – Hathras Case : SC To Consider Tomorrow PIL
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here