തേജസ്വി യാദവിനെതിരെ ആരോപണം ഉന്നയിച്ച ദളിത് നേതാവ് വെടിയേറ്റ് മരിച്ച നിലയിൽ

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ആർജെഡി നേതാവ് തേജസ്വി യാദവ് 50 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാരോപിച്ച ദളിത് നേതാവ് വെടിയേറ്റു മരിച്ചു. ശക്തി മാലിക് എന്നയാളാണ് (37) പുർണിയയിലെ വീട്ടിൽ വെടിയേറ്റ് മരിച്ചത്. ബെക്കിലെത്തിയ മൂന്നംഗ സംഘം വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന മാലിക്കിനെ വെടിവച്ചു കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ആർജെഡി എസ്സി/എസ്ടി സെൽ സംസ്ഥാന പ്രസിഡന്റായിരുന്ന മാലിക്കിനെ ആരോപണത്തെ തുടർന്ന് പാർട്ടി പുറത്താക്കിയിരുന്നു. സംഭവത്തിന് ശേഷം മാലിക്കിനെ തേജസ്വി ജാതീയമായി അധിക്ഷേപിക്കുന്നതും ഇല്ലാതാക്കുമെന്നു പറയുന്നതുമായ വീഡിയോ വ്യാപകമായി പ്രചരിക്കുന്നതിനിടെ ആണ് കൊലപാതകം.

Story Highlights tejashwi yadav, RJD, shakti malik

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top