ജിഎസ്ടി കുടിശികയും നഷ്ടപരിഹാരവും നല്‍കുമെന്ന് കേന്ദ്രം; സംസ്ഥാനത്ത് സാലറി കട്ട് ഒഴിവാക്കിയേക്കും

ജീവനക്കാരുടെ ശമ്പളം മാറ്റിവയ്ക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോക്കം പോകുന്നു. ജിഎസ്ടി കുടിശികയും നഷ്ടപരിഹാരവും ലഭിക്കുമെന്ന കേന്ദ്ര ഉറപ്പിന്റെ പിന്നാലെയാണു സര്‍ക്കാര്‍ പുതിയ നിലപാട് എടുത്തത്. ഏഴായിരം കോടി രൂപ കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്നതോടെ സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമാകും. അങ്ങനെ വന്നാല്‍ ശമ്പളം മാറ്റിവയ്ക്കല്‍ വേണ്ടെന്നാണ് ധനകാര്യ വകുപ്പിന്റെ നിലപാട്.
എന്നാല്‍ ജിഎസ്ടി നടപ്പാക്കുന്നതില്‍ സര്‍ക്കാരിനുണ്ടായ നഷ്ടം കേന്ദ്രം ഏറ്റെടുക്കണമെന്നതില്‍ തര്‍ക്കം തുടരുകയാണ്. 12 നു ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഇതില്‍ തീരുമാനമെടുക്കും. ഇതിനുശേഷമാകും ശമ്പളം മാറ്റിവയ്ക്കുന്നതില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കുക.
Story Highlights – Salary cut
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here