Advertisement

സൗദിയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 390 പേര്‍ക്ക്

October 5, 2020
Google News 0 minutes Read

സൗദിയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ നാനൂറിന് താഴേക്ക്. 390 കൊവിഡ് കേസുകളും 25 മരണവുമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഏപ്രില്‍ 11 നു ശേഷം ആദ്യമായാണ് സൗദിയില്‍ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 400 ല്‍ താഴെ എത്തുന്നത്. 511 പേര്‍ ഇന്ന് രോഗമുക്തരായി. 25 പേര്‍ ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് കേസുകളുടെ എണ്ണം ഇതോടെ 3,36,387 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 3,21,485 ഉം ആയി.

95.57 ശതമാനമാണ് രോഗമുക്തി നിരക്ക്. 10,027 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ ഉള്ളത്. ഇതില്‍ 955 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. 39,340 സാമ്പിളുകള്‍ പുതുതായി പരിശോധിച്ചു. പരിശോധിച്ച സാമ്പിളുകള്‍ ഇതോടെ 66,78,019 ആയി വര്‍ധിച്ചു. മദീനയില്‍ 48 ഉം, മക്കയില്‍ 48 ഉം, റിയാദില്‍ 29 ഉം, യാമ്പൂവില്‍ 25 ഉം, ഹുഫൂഫില്‍ 24 ഉം കൊവിഡ് കേസുകള്‍ ഇന്ന് റിപോര്‍ട്ട് ചെയ്തു.

ജിദ്ദയിലും ദമാമിലും ഇന്ന് റിപോര്‍ട്ട് ചെയ്തത് 11 വീതം കൊവിഡ് കേസുകള്‍ മാത്രമാണ്. ജിദ്ദയില്‍ നാലും, ജിസാനില്‍ മൂന്നും, മക്കയിലും അബഹയിലും നജ്‌റാനിലും രണ്ട് വീതവും കൊവിഡ് മരണം ഇന്ന് റിപോര്‍ട്ട് ചെയ്തു. കൂടാതെ റിയാദ്, ഹുഫൂഫ്, തായിഫ്, ദമാം, ബുറൈദ, അറാര്‍, സബിയ, അബൂ അരീഷ്, ബൈഷ്, ജുബൈല്‍, റഫ്ഹ, ദമദ് എന്നിവിടങ്ങളില്‍ ഓരോ മരണവും ഇന്ന് റിപോര്‍ട്ട് ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here