അർണബ് ഗോസ്വാമി നടത്തുന്നത് ഒരു ബനാന റിപ്പബ്ലിക് ചാനലലെന്ന് മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായി

റിപ്പബ്ലിക് ടിവി എം.ഡി അർണബ് ഗോസ്വാമിയെയും ചാനൽ നടപടിക്രമങ്ങളെയും രൂക്ഷമായി വിമർശിച്ച് മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായി. അർണബ് നടത്തുന്നത് ഒരു ബനാന റിപ്പബ്ലിക് ചാനലാണെന്നും തഴംതാഴ്ന്ന മാധ്യമപ്രവർത്തനമാണിതെന്നും സർ ദേശായി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന്റെ സംവാദ പരിപാടിയിലായിരുന്നു അദ്ദേഹം വിമർശനം ഉന്നയിച്ചത്.

നിങ്ങൾ നടത്തുന്നത് ഒരു ബനാന റിപ്പബ്ലിക് ചാനൽ ആണെന്നും നിങ്ങൾ എന്താണോ ലക്ഷ്യമിടുന്നത് അത് നടത്തിയെടുക്കുന്നതിനായി മാധ്യമ വിചാരണയ്ക്കുള്ള ചാനലാണ് നിങ്ങളുടേത്. നിങ്ങളുടെ അത്രയും തരംതാഴ്ന്ന നിലയിലേക്ക് മാധ്യമപ്രവർത്തനത്തെ കൊണ്ടുവരരുത്. മാധ്യമപ്രവർത്തനമെന്നാൽ ഇതല്ലെന്നും സർദേശായി വ്യക്തമാക്കി.

മാത്രമല്ല, നിങ്ങൾക്ക് എന്നെ പേര് പറഞ്ഞ് അപമാനിക്കാം. ഞാനും ഇന്ന് അതേ മാർഗമാണ് സ്വീകരിക്കുന്നത്. കാരണം കഴിഞ്ഞ രണ്ട് മാസത്തോളം റേറ്റിംഗിനായി നിങ്ങൾ ചാനലിൽ കാട്ടിക്കൂട്ടുന്ന കാര്യങ്ങൾ കണ്ട് ഞാൻ മിണ്ടാതിരുന്നു. ചാനലുകളിൽ ടെലിവിഷൻ റേറ്റിങ് പോയിന്റു (ടി.ആർ.പി.) കളെക്കാൾ വലിയ ചിലതുണ്ട്. അത് ടെലിവിഷൻ മര്യാദയാണെന്നും സർദേശായി പറഞ്ഞു.

Story Highlights Journalist Rajdeep Sardesai says Arnab Goswami is running a Banana Republic channel

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top