ഐപിഎൽ മാച്ച് 20: മുംബൈ ബാറ്റ് ചെയ്യും; രാജസ്ഥാനിൽ കാർത്തിക് ത്യാഗിക്ക് അരങ്ങേറ്റം

mi rr ipl toss

ഐപിഎൽ പതിമൂന്നാം സീസണിലെ 20ആം മത്സരത്തിൽ മുംബൈ ഇന്ത്യൻസിനു ബാറ്റിംഗ്. ടോസ് നേടിയ മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മുംബൈ നിരയിൽ മാറ്റങ്ങളില്ല. രാജസ്ഥാൻ റോയൽസ് ടീമിൽ അണ്ടർ 19 ലോകകപ്പ് ടീമിൽ കളിച്ച യുവ പേസർ കാർത്തിക് ത്യാഗി അരങ്ങേറും. യശസ്വി ജയ്സ്വാൾ, അങ്കിത് രാജ്പൂത് എന്നിവരും കളിക്കും. റോബിൻ ഉത്തപ്പ, ജയ്ദേവ് ഉനദ്കട്ട്, റിയൻ പരഗ് എന്നിവർ പുറത്തിരിക്കും.

Story Highlights mumbai indians vs rajasthan royals toss

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top