സെക്രട്ടേറിയറ്റിലെ തീപിടുത്തം : കാരണം ഷോർട്ട് സർക്യൂട്ടല്ലെന്ന് ഫോറൻസിക് റിപ്പോർട്ട്

short circuit not reason for secretariat fire

സെക്രട്ടേറിയറ്റിലെ തീപിടുത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടല്ലെന്ന് ഫോറൻസിക് റിപ്പോർട്ട്. തിരുവനന്തപുരം സിജെഎം കോടതിയിലാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചത്. സീല് വെച്ച കവറിലാണ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്.

തീപിടുത്തത്തിൽ കത്തിയത് ഫയലുകൾ മാത്രമാണ്. മുറിയിലുണ്ടായിരുന്ന സാനിറ്റൈസർ ഉൾപ്പടെയുള്ള വസ്തുക്കൾ കത്തിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ പുറത്തുവന്ന പ്രാഥമിക റിപ്പോർട്ടിൽ തീപിടുത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ഈ വാദത്തെ തള്ളിയിരിക്കുകയാണ് നിലവിലെ ഫോറൻസിക് റിപ്പോർട്ട്.

ഓഗസ്റ്റ് 25നാണ് സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിൽ തീപിടുത്തമുണ്ടാകുന്നത്. സെക്രട്ടേറിയറ്റിലെ നോർത്ത് സാൻവിച്ച് ബ്ലോക്കിലാണ് തീപിടുത്തം ഉണ്ടായത്.

Story Highlights short circuit , secretariat fire

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top