സിസ്റ്റർ അഭയ കേസ്; വിചാരണ വൈകിപ്പിക്കാനാകില്ലെന്ന് ഹൈക്കോടതി

സിസ്റ്റർ അഭയ കേസിന്റെ വിചാരണ വൈകിപ്പിക്കാനാകില്ലെന്ന് ഹൈക്കോടതി. വിചാരണ നിർത്തിവയ്ക്കണമെന്ന പ്രതികളുടെ ആവശ്യത്തിൽ ഇടപെടില്ല. അക്കാര്യം വിചാരണക്കോടതിയ്ക്ക് തീരുമാനിക്കാമെന്ന് കോടതി വ്യക്തമാക്കി.

കൊറോണ സാഹചര്യം കണക്കിലെടുത്ത് വിചാരണ നിർത്തിവയ്ക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. എന്നാൽ, വിചാരണയ്ക്ക് വിഡിയോ കോൺഫറൻസിംഗ് പ്രയോജനപ്പെടുത്താമെന്ന് കോടതി ചൂണ്ടിക്കാട്ടി.

Story Highlights Sister Abhaya Case; The High Court said the trial could not be delayed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top