സാങ്കേതിക പ്രവർത്തകർ ഒരേ സമയം ഒന്നിലധികം സിനിമകളിൽ പ്രവർത്തിക്കുന്നത് മറ്റുള്ളവരുടെ അവസരം കുറയ്ക്കുമെന്ന് നിർമാതാക്കളുടെ സംഘടന

മലയാള സിനിമയിൽ ഒരേസമയം ഒന്നിൽ കൂടുതൽ സാങ്കേതിക പ്രവർത്തകർ ജോലി ചെയ്യരുതെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് നിർമാതാക്കളുടെ സംഘടന. ഇത് സംബന്ധിച്ച് സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയ്ക്ക് കത്ത് നൽകിയെന്നും കൊവിഡ് സാഹചര്യത്തിൽ കൂടുതൽ തൊഴിൽ സാധ്യത ഉണ്ടാക്കുകയാണ് ഉദ്ദേശമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അറിയിച്ചു.

കൊവിഡ് പ്രതിസന്ധി നിലനിൽക്കെ ഒരാൾ ഒരേ സമയം പല സിനിമകളിൽ പ്രവർത്തിക്കുന്നത് മറ്റുള്ളവരുടെ തൊഴിൽ അവസരത്തെ ഇല്ലാതാകും. ഇത് ഒഴിവാക്കാൻ ആണ് കത്തയച്ചതെന്നും സിനിമ തിരിച്ചു വരവിനു ഒരുങ്ങുമ്പോൾ ആർക്കും തൊഴിൽ ലഭിക്കാതെ വരരുതെന്നും ഇതിന്റെ ഭാഗമായാണ് ഇടപെടൽ എന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പറഞ്ഞു.

Story Highlights The producers’ association said that more than one technician should not be employed in the film at the same time

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top