ബോളിവുഡ് താരം വിശാൽ ആനന്ദ് അന്തരിച്ചു

vishal anand passes away

ബോളിവുഡ് താരം വിശാൽ ആനന്ദ് അന്തരിച്ചു. 82 വയസായിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ശാരീരികാസ്വാസ്ഥ്യങ്ങൾ വിശാലിനെ അലട്ടിയിരുന്നു. 1976 ൽ പുറത്തിറങ്ങിയ ചൽതേ ചൽതേ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് വിശാൽ ആനന്ദ്.

ബിഷം കോലി എന്നായിരുന്നു വിശാൽ ആനന്ദിന്റെ യഥാർത്ഥ പേര്. എഴുപതുകളിൽ ഹിന്ദുസ്ഥാൻ കി കസം, ടാക്‌സി ഡ്രൈവർ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള വിശാൽ സിമി അഗർവാൾ കേന്ദ്രകഥാപാത്രത്തിലെത്തിയ ചൽതേ ചൽതേയിൽ അഭിനയിച്ചതോടെയാണ് ജനശ്രദ്ധ നേടുന്നത്.

വിശാൽ അനന്ദ് തന്നെ നിർമിച്ച ചൽതേ ചൽതേയിലൂടെയാണ് സംഗീത സംവിധായകനായ ബാപ്പി ലഹരിക്ക് കരിയറിലെ മികച്ച ബ്രേക്ക് ലഭിക്കുന്നത്.

ഹമാര അധികാർ, സരെഗമപ, ഇന്ത്‌സാർ, ദിൽ സേ മിലെ ദിൽ, കസ്മത്ത് എന്നിവയാണ് വിശാലിന്റെ മറ്റ് ചിത്രങ്ങൾ.

Story Highlights vishal anand

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top