സെക്രട്ടേറിയറ്റിലെ ദൃശ്യങ്ങള്‍ കൈമാറാന്‍ 400 ടിബി ഹാര്‍ഡ് ഡിസ്‌ക് വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി

എന്‍ഐഎ ആവശ്യപ്പെട്ടതു പ്രകാരം സെക്രട്ടേറിയറ്റിലെ ദൃശ്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. ദൃശ്യങ്ങള്‍ കൈമാറാനായി 400 ടിബി ഹാര്‍ഡ് ഡിസ്‌ക് വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. 68 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. പൊതുഭരണ വകുപ്പ് ഹാര്‍ഡ് ഡിസ്‌ക് വാങ്ങാന്‍ ആഗോള ടെന്‍ഡര്‍ വിളിക്കും. 2019 ജൂണ്‍ മുതല്‍ 2020 ജൂലൈ വരെയുള്ള ദൃശ്യങ്ങളാണ് എന്‍ഐഎ ആവശ്യപ്പെട്ടിട്ടുള്ളത്.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് എന്‍ഐഎ പൊതുഭരണവകുപ്പിനു കത്തു നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ദൃശ്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളില്‍ ആരെങ്കിലും സെക്രട്ടേറിയറ്റിലെത്തി എം.ശിവശങ്കറിനെ സന്ദര്‍ശിച്ചിട്ടുണ്ടോ എന്നറിയാനാണ് എന്‍ഐഎ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടത്.
Story Highlights – 400 TB hard disk