ഹത്‌റാസ് കൂട്ടബലാത്സംഗം; കൊല്ലപ്പെട്ട പെൺകുട്ടിയും പ്രതിയും തമ്മിൽ ബന്ധം എന്ന വാദവുമായി ഉത്തർപ്രദേശ് പൊലീസ്

ഹത്‌റാസില്‍ ക്രൂരമായി കൊല ചെയ്യപ്പെട്ട പെൺകുട്ടി സഹോദരന്റെ ഫോണിൽ നിന്ന് ഒന്നാം പ്രതിയായ സന്ദീപുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് വാദവുമായി ഉത്തർപ്രദേശ് പൊലീസ്. കഴിഞ്ഞ വർഷം ഒക്ടോബർ 13 മുതൽ 104 തവണയാണ് ഇരുവരും ഫോൺ വഴി സംസാരിച്ചത്. പ്രതികളും പെൺകുട്ടിയും തമ്മിൽ നേരത്തെ തന്നെ ബന്ധമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഫോൺ വിവരങ്ങളെന്നാണ് പൊലീസ് പറയുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഇരയുടെ സഹോദരന്റെ മൊഴി എസ്‌ഐടി രേഖപ്പെടുത്തും.
ഹത്‌റാസ് സന്ദർശിച്ച ഡൽഹി ആം ആദ്മി എംഎൽഎ കുൽദീപ് കുമാറിനെതിരെ പകർച്ച വ്യാധി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. സെപ്തംബർ 29ന് കൊവിഡ് സ്ഥിരീകരിച്ച ശേഷം ഒക്ടോബർ 4 ന് ഹതറാസ് സന്ദർശിച്ചു എന്നാണ് ആരോപണം.
അതേസമയം പെൺകുട്ടിയുടെ വീട്ടിലെ സുരക്ഷാ വർധിപ്പിച്ചു. കൂട്ടബലാത്സംഗം കേസിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് 10 ദിവസം കൂടി അനുവദിച്ചിട്ടുണ്ട്. ഏഴ് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനായിരുന്നു സർക്കാരിന്റെ ആദ്യ നിർദേശം.
ഹത്‌റാസിലെ പെൺകുട്ടിയുടെ കൊലപാതകത്തിൽ ശക്തമായ പ്രതിഷേധം നടക്കുന്നതിനിടെയാണ് സെപ്റ്റംബർ 30ന് പ്രത്യേക അന്വേഷണസംഘം സർക്കാർ രൂപീകരിച്ചത്. ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആയിരുന്നു നിർദേശം. അതുപ്രകാരം ഇന്നായിരുന്നു റിപ്പോർട്ട് നൽകേണ്ടത്. വിശദമായ അന്വേഷണം നടക്കേണ്ടതിനാൽ റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയം പത്ത് ദിവസത്തേക്ക് നീട്ടി നൽകിയെന്ന് യുപി അഡീഷണൽ ചിഫ് സെക്രട്ടറി അവിനാഷ് കെ അവസ്തി അറിയിച്ചു. കുടുംബങ്ങളിൽ നിന്നും പ്രദേശ വാസികളിൽ നിന്നും അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തുന്ന നടപടി പുരോഗമിക്കുകയാണ്.
Story Highlights – hathras gang rape, uthar pradesh police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here