കരിപ്പൂരിൽ 90 ലക്ഷം രൂപയുടെ സ്വർണവേട്ട

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. വിപണിയിൽ 90 ലക്ഷം രൂപ വിലയുള്ള സ്വർണമാണ് കടത്താൻ ശ്രമിച്ചത്.
കോഴിക്കോട് സ്വദേശി മുഹമ്മദ് അസീബ്, കണ്ണൂർ പെരിങ്ങളം സ്വദേശിനി ജസീല എന്നിവരാണ് പിടിയിലായത്. എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നാണ് ഇരുവരും എത്തിയത്. 2333 ഗ്രാം സ്വർണവുമായാണ് ഇരുവരും പിടിയിലായത്.
അസീബ് അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് സ്വർണം കൊണ്ടുവന്നത്. ജസീല ക്യാപ്‌സൂൾ രൂപത്തിലാണ് സ്വർണം ഒളിപ്പിച്ചത്. പ്രവിന്റീവ് കസ്റ്റംസ് വിഭാഗമാണ് സ്വർണം പിടിച്ചെടുത്തത്.
കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണക്കടത്ത് തുടർക്കഥയാകുകയാണ്. കഴിഞ്ഞ ദിവസവും വിമാനത്താവളത്തിൽ നിന്ന് ഒന്നരക്കിലോഗ്രാം സ്വർണം പിടിച്ചെടുത്തിരുന്നു.
Story Highlights – karipur airport 2333 gold smuggled
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here