Advertisement

ഐപിഎൽ മാച്ച് 21: ആത്മവിശ്വാസത്തോടെ ചെന്നൈ; കൊൽക്കത്ത വിയർക്കും

October 7, 2020
Google News 2 minutes Read
kkr csk ipl preview

ഇന്ത്യൻ പ്രീമിയർ ലീഗ് 13ആം സീസണിലെ 21ആം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. കഴിഞ്ഞ മത്സരത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ നേടിയ 10 വിക്കറ്റ് ജയം ചെന്നൈക്ക് വലിയ ആത്മവിശ്വാസം നൽകിയിട്ടുണ്ട്. കൊൽക്കത്തയാവട്ടെ സ്ഥിരത കിട്ടാതെ ബുദ്ധിമുട്ടുകയാണ്.

Read Also : ബട്‌ലറുടെ ഒറ്റയാൾ പോരാട്ടം പാഴായി; മുംബൈക്ക് തുടർച്ചയായ മൂന്നാം ജയം

ഫാഫ് ഡുപ്ലെസിയും ഷെയിൻ വാട്സണും ചേർന്ന് കിംഗ്സ് ഇലവൻ ബൗളിംഗ് നിരയെ തച്ചുതകർത്തത് ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ കരുത്തിനെയാണ് വെളിവാക്കുന്നത്. നിലയുറപ്പിച്ചാൽ ഏറെ അപകടകാരനായ വാട്സണെ എത്രയും വേഗം പുറത്താക്കുക എന്നതാവും കൊൽക്കത്തയുടെ ലക്ഷ്യം. പാറ്റ് കമ്മിൻസ്-ഷെയിൻ വാട്സൺ പോര് മത്സരഗതിയെത്തന്നെ നിർണയിച്ചേക്കും. ഡുപ്ലെസിക്ക് പരുക്കാണെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു എങ്കിലും ഇക്കാര്യത്തിൽ മാനേജ്മെൻ്റ് വിശദീകരണം നൽകിയിട്ടില്ല. ഡുപ്ലെസി പുറത്തു പോയാൽ നാരായൺ ജഗദീശൻ ടീമിലെത്തിയേക്കും. അങ്ങനെയെങ്കിൽ ഷർദ്ദുൽ താക്കൂറിനു പകരം ജോഷ് ഹേസൽവുഡിനെയോ ഇമ്രാൻ താഹിറിനെയോ മിച്ചൽ സാൻ്റ്നറിയോ ടീമിൽ എത്തിക്കാനാവും. കേദാർ ജാദവ് തീരെ ഫോമിൽ അല്ലെങ്കിലും അദ്ദേഹം ടീമിൽ തുടരാനാണ് സാധ്യത.

Read Also : ആർച്ചറുടെ പന്ത് ഹെൽമറ്റിൽ ഇടിച്ചു; അടുത്ത പന്ത് സ്കൂപ് ചെയ്ത് സൂര്യകുമാറിന്റെ സിക്സർ: വിഡിയോ

കൊൽക്കത്ത നിരയിൽ ഓപ്പണിംഗ് മുതൽ പ്രശ്നങ്ങളാണ്. മാച്ച് വിന്നറായ ഓയിൻ മോർഗനെ നന്നായി ഉപയോഗിക്കുന്നില്ല. ഓപ്പണറായ രാഹുൽ ത്രിപാഠി കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയത് 8ആം സ്ഥാനത്താണ്. ക്യാപ്റ്റൻ ദിനേശ് കാർത്തിക് മികച്ച ഒരു ഇന്നിംഗ്സ് പോലും കളിച്ചിട്ടില്ല. സുനിൽ നരേൻ അമ്പേ പരാജയമാണ്. നരേനെ മാറ്റണമെന്ന് ആരാധകർ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിൽ പോലും മാനേജ്മെൻ്റ് നരേനെത്തന്നെ ഓപ്പണിംഗിൽ ഇറക്കുമെന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. നരേനെ മാറ്റുകയാണെങ്കിൽ ടോം ബാൻ്റൺ കളിക്കും. ടോപ്പ് ഓർഡറിൽ ഇംപാക്ട് പ്ലെയറാണ് ബാൻ്റൺ. നരേനെ നിലനിർത്തിക്കൊണ്ട് തന്നെ ത്രിപാഠിയെ ഓപ്പണിംഗിലേക്ക് മാറ്റാവുന്നതാണ്. അപ്പോഴും ടീം ബാലൻഡ് ആവും.

Story Highlights kolkata knight riders vs chennai super kings preview

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here