ആർച്ചറുടെ പന്ത് ഹെൽമറ്റിൽ ഇടിച്ചു; അടുത്ത പന്ത് സ്കൂപ് ചെയ്ത് സൂര്യകുമാറിന്റെ സിക്സർ: വിഡിയോ

രാജസ്ഥാൻ റോയൽസിനെ 57 റൺസിനു തകർത്തെറിഞ്ഞ മുംബൈ ഇന്ത്യൻസ് ഐപിഎൽ സീസണിൽ മികച്ച പ്രകടനം തുടരുകയാണ്. മികച്ച നെറ്റ് റൺറേറ്റോടെ പോയിൻ്റ് ടേബിളിൽ ഒന്നാമതാണ് മുംബൈ. നിലവിലെ ചാമ്പ്യന്മാരായ മുംബൈയുടെ ഇന്നിംഗ്സിൽ സൂര്യകുമാർ യാദവ് ആണ് ടോപ്പ് സ്കോറർ ആയത്. 47 പന്തുകൾ നേരിട്ട യാദവ് 79 റൺസ് നേടി പുറത്താവാതെ നിന്നു. ഇതിനിടെ ജോഫ്ര ആർച്ചറുടെ ബൗൺസർ സൂര്യകുമാറിൻ്റെ ഹെൽമറ്റിൽ ഇടിച്ചത് മുംബൈ ക്യാമ്പിൽ ആശങ്ക ഉണ്ടാക്കിയെങ്കിലും അടുത്ത പന്തിൽ സിക്സർ നേടിയാണ് താരം മറുപടി നൽകിയത്.
Read Also : ബട്‌ലറുടെ ഒറ്റയാൾ പോരാട്ടം പാഴായി; മുംബൈക്ക് തുടർച്ചയായ മൂന്നാം ജയം
മുംബൈ ഇന്ത്യൻസിൻ്റെ 19ആം ഓവറിലായിരുന്നു സംഭവം. ബൗൺസറായി എത്തിയ നാലാം പന്ത് ഹെൽമറ്റിൽ ഇടിച്ച ഉടൻ സൂര്യകുമാർ ഹെൽമറ്റ് അഴിച്ച് ഗ്രൗണ്ടിൽ നിന്നു. കൺകഷൻ പരിശോധനകൾക്ക് ശേഷമാണ് താരം ഗ്രൗണ്ടിൽ തുടർന്നത്. അടുത്ത പന്തിൽ ആർച്ചർ യോർക്കർ എറിഞ്ഞു എങ്കിലും അത് റിവേഴ്സ് സ്കൂപ്പ് ചെയ്ത സൂര്യ കീപ്പറുടെ തലയ്ക്ക് മുകളിലൂടെ സിക്സർ നേടുകയായിരുന്നു. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
Story Highlights – Suryakumar Yadav’s six off Archer after hit on helmet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here