Advertisement

ബാറുകൾ തുറക്കുന്നത് തെരഞ്ഞെടുപ്പ് ഫണ്ട് സ്വരൂപിക്കാൻ; കെസിബിസി മദ്യവിരുദ്ധ സമിതി

October 7, 2020
Google News 1 minute Read
bar

ബാറുകൾ തുറക്കാനുള്ള സംസ്ഥാനത്തിന്റെ നീക്കം തെരഞ്ഞെടുപ്പ് ഫണ്ട് സ്വരൂപിക്കാൻ എന്ന് കെസിബിസി മദ്യവിരുദ്ധ സമിതി. ആരാധനാലയങ്ങളോടും വിദ്യാഭ്യാസ സ്ഥാപനങ്ങളോടും ഇല്ലാത്ത കൂറ് സർക്കാർ എന്തിനാണ് മദ്യ സ്ഥാപനങ്ങളോട് കാണിക്കുന്നതെന്ന് സംഘടന വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടി. തീരുമാനം എരിതീയിൽ എണ്ണ ഒഴിക്കുന്നതിന് സമാനം എന്ന് കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള പറഞ്ഞു.

Read Also : ബാറുകൾ തുറക്കൽ; നിർണായക യോഗം മറ്റന്നാൾ

സർക്കാർ തന്നെയാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്. എക്‌സൈസ് കമ്മീഷണറുടെ ബാറുകൾ തുറക്കാനുള്ള അപേക്ഷ മുഖ്യമന്ത്രി തള്ളണമെന്നും ആവശ്യം. വ്യാജമദ്യം, കഞ്ചാവ്, മയക്കുമരുന്ന് എല്ലാം സംസ്ഥാനത്ത് വ്യാപകമായിരിക്കുകയാണ്. ഇതിനെതിരെ പ്രവർത്തിക്കേണ്ട സർക്കാർ അധികൃതർ വേണ്ടത്ര സജ്ജമല്ലെന്നും സംഘടന.

സംസ്ഥാനത്തെ ബാറുകൾ തുറക്കുന്ന കാര്യത്തിൽ നിർണായക യോഗം നാളെയാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് യോഗം വിളിച്ചത്. എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണനും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. എൽഡിഎഫും സിപിഐഎം നേതൃത്വവും നേരത്തെ ബാറുകൾ തുറക്കുന്ന കാര്യത്തിൽ അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. മുഖ്യമന്ത്രിയാണ് കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടി ബാർ തുറക്കൽ നീട്ടിയത്. ഇത് സംബന്ധിച്ച എക്‌സൈസ് വകുപ്പ് മന്ത്രി മുഖ്യമന്ത്രിക്ക് ശുപാർശ നൽകിയത് കഴിഞ്ഞ ആഴ്ചയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശപ്രകാരമായിരുന്നു ഇത്. ബാറുടമകളും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

Story Highlights kcbc, bar reopening

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here