സുരേഷ് ഗോപിയുടെ മാസ് ലുക്ക്; 250ാം ചിത്രം ടോമിച്ചൻ മുളകുപാടവുമൊത്ത്

sg 250 tomichan mulakupadam

മലയാളത്തിലെ പണംവാരി ചിത്രം പുലിമുരുകൻ റിലീസ് ചെയ്തിട്ട് നാല് വർഷം തികയുന്നതിനിടെ പുതിയ പ്രഖ്യാപനവുമായി നിർമാതാവ് ടോമിച്ചൻ മുളകുപാടം. മലയാള സിനിമയിലെ മറ്റൊരു താരത്തിന്റെ 250ാം ചിത്രവുമായാണ് ഇനി ടോമിച്ചൻ എത്തുന്നത്. സുരേഷ് ഗോപിയാണ് സിനിമയിലെ നായകന്‍. താരത്തിന്‍റെ 250 ചിത്രമാണിത്. താത്കാലികമായി പേരിട്ടിരിക്കുന്നത് എസ്ജി 250 എന്നാണ്.

Read Also : ‘രഞ്ജി പണിക്കരുടെ തിരക്കഥ, നായകൻ സുരേഷ് ഗോപി’ അല്ലെങ്കിൽ തന്റെ ജീവിതം സിനിമയാക്കേണ്ടെന്ന് കുരുവിനാക്കുന്നേൽ കുറുവച്ചൻ

ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം ഉടൻ ഉണ്ടാകും. മാസ് ലുക്കിലാണ് സുരേഷ് ഗോപിയെ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്.

ഫേസ്ബുക്കിലായിരുന്നു പ്രഖ്യാപനം. ‘അടങ്ങാത്ത ആവേശങ്ങൾക്കും ആഘോഷങ്ങൾക്കും തുടക്കമിട്ട മനോഹരമായ ആ ദിനത്തിന്റെ നാല് വർഷങ്ങൾ..?? ഇന്നും സ്വീകരണമുറികളിൽ പ്രേക്ഷകർ അതേ ആവേശത്തോടെ തന്നെയാണ് പുലിമുരുകനെ വരവേൽക്കുന്നത് എന്നത് ഒരു നിർമാതാവ് എന്ന നിലയിൽ എനിക്കും അഭിമാനിക്കാവുന്ന ഒന്നാണ്. മലയാളികളെ മുരുകൻ കീഴടക്കി നാല് വർഷങ്ങൾ പിന്നിടുമ്പോൾ മറ്റൊരു സന്തോഷവാർത്ത കൂടി നിങ്ങളെ അറിയിക്കുകയാണ്. മലയാളികളുടെ പ്രിയ ആക്ഷൻ ഹീറോ സുരേഷ് ഗോപിയുടെ 250മത് ചിത്രത്തിന്റെ ടൈറ്റിൽ ഉടൻ തന്നെ അനൗൺസ് ചെയ്യുന്നതായിരിക്കും. കോവിഡ് ഭീതി വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും എന്നത്തേയും പോലെ പൂർണ പിന്തുണയുമായി പ്രേക്ഷകരായ നിങ്ങൾ കൂടെയുണ്ടാകുമെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.’ എന്ന് ടോമിച്ചൻ മുളകുപാടം കുറിച്ചു.

Story Highlights tomichan mulakupadam, suresh gopi, 250th film

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top