വിജയകാന്തിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തമിഴ് സിനിമാതാരവും ഡിഎംഡികെ അധ്യക്ഷനുമായ വിജയകാന്തിനെ വീണ്ടും ആശുപത്രിയില്‍
പ്രവേശിപ്പിച്ചു. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിജയകാന്ത് കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീട്ടിലേക്ക് മടങ്ങിയത്.

അതേസമയം, വിജയികാന്ത് ആരോഗ്യവാനാണെന്നും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അഭ്യൂഹങ്ങള്‍ പരത്തരുതെന്നും ഡിഎംഡികെ പ്രസ്താവനയില്‍ പറഞ്ഞു. സെപ്റ്റംബര്‍ 22 നാണ് വിജയകാന്തിന് കൊവിഡ് സ്ഥിരീകരിച്ചത്.

Story Highlights Vijaykanth was again admitted to the hospital

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top