ഗെയിൽ ഇറങ്ങാത്തത് ഭക്ഷ്യവിഷബാധ കാരണമെന്ന് കുംബ്ലെ

Chris Gayle ianil kumble

കിംഗ്സ് ഇലവൻ പഞ്ചാബിനു വേണ്ടി സൂപ്പർ താരം ക്രിസ് ഗെയിൽ എന്തുകൊണ്ട് കളിക്കാൻ ഇറങ്ങുന്നില്ല എന്ന് ആരാധകരൊക്കെ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ഇതുവരെ കളിച്ച 6 മത്സരങ്ങളിൽ ഒന്നിൽ പോലും ഗെയിൽ കളത്തിലിറങ്ങിയില്ല. ഗ്ലെൻ മാക്സ്‌വെൽ തുടർച്ചയായി പരാജയപ്പെടുമ്പോഴും ഗെയിലിന് അവസരം നൽകാത്ത മാനേജ്മെൻ്റിനെതിരെ വിമർശനവും ശക്തമായിരുന്നു. എന്നാൽ ഇപ്പോൾ കിംഗ്സ് ഇലവൻ പരിശീലകൻ അനിൽ കുംബ്ലെ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ്.

Read Also : ഐപിഎൽ മാച്ച് 22: സൺറൈസേഴ്സ് ബാറ്റ് ചെയ്യും

ഗെയിലിനെ ഇന്ന് സൺറൈസേഴ്സിനെതിരെ ടീമിൽ ഉൾപ്പെടുത്തണമെന്ന് തീരുമാനിച്ചിരുന്നു എങ്കിലും അദ്ദേഹത്തിന് അസുഖമാണെന്നാണ് കുംബ്ലെ അറിയിച്ചത്. മത്സരത്തിനിടെ കമൻ്റേറ്റർമാരോട് സംസാരിക്കുന്നതിനിടെയാണ് കുംബ്ലെ ഇക്കാര്യം വിശദീകരിച്ചത്. ‘അദ്ദേഹത്തെ ഫൈനൽ ഇലവനിൽ ഇറക്കണമെന്ന് കരുതിയിരുന്നു. പക്ഷേ, അസുഖമായതിനാൽ അതിനു കഴിഞ്ഞില്ല.’- കുംബ്ലെ പറഞ്ഞു. ഗെയിലിന് ഭക്ഷ്യവിഷബാധയാണെന്നാണ് വിവരം.

അഞ്ച് മത്സരങ്ങൾ കളിച്ചുകഴിഞ്ഞ പഞ്ചാബ് നാല് മത്സരങ്ങളിലും പരാജയപ്പെട്ട് തിരിച്ചടി നേരിടുകയാണ്. ഇന്ന് 202 എന്ന കൂറ്റൻ വിജയലക്ഷ്യം തേടിയിറങ്ങിയ പഞ്ചാബിന് 126 റൺസ് എടുക്കുന്നതിനിടെ ആറ് വിക്കറ്റുകൾ നഷ്ടമായിക്കഴിഞ്ഞു.

Story Highlights Chris Gayle is sick says anil kumble

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top