‘ഞാൻ പാക് വിരോധിയല്ല, ഒരു ഇന്ത്യക്കാരനും അങ്ങനെയാണെന്ന് തോന്നുന്നില്ല’: ഗൗതം ഗംഭീർ

താൻ ഒരു പാക് വിരോധി അല്ലെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ. ട്വിറ്ററിലൂടെയാണ് ഗംഭീറിൻ്റെ പ്രതികരണം. ഒരു ട്വിറ്റർ ഉപഭോക്താവിൻ്റെ ചോദ്യത്തിനു മറുപടി ആയാണ് ഗംഭീർ തൻ്റെ നിലപാട് വ്യക്തമാക്കിയത്. താൻ പാക് വിരോധി അല്ലെന്നും ഒരു ഇന്ത്യക്കാരനും അങ്ങനെയാണെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം കുറിച്ചു.
Read Also : ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറല്ല, ഏറ്റവും മികച്ച യുവതാരം തന്നെയാണ് സഞ്ജു: ഗൗതം ഗംഭീർ
‘എന്തുകൊണ്ടാണ് നിങ്ങൾ ഒരു പാകിസ്താൻ വിരോധി ആയത്?’ എന്നായിരുന്നു ചോദ്യം. ‘ഞാൻ പാക് വിരോധിയല്ല. ഒരു ഇന്ത്യക്കാരനും അങ്ങനെയാണെന്ന് തോന്നുന്നുമില്ല. പക്ഷേ, സൈനികരുടെ ജീവൻ്റെ കാര്യമോ മറ്റെന്തെങ്കിലുമോ ഉണ്ടാവുമ്പോൾ ഞങ്ങളൊക്കെ ഒരു അഭിപ്രായക്കാരാവും.’- ഗംഭീർ ട്വീറ്റ് ചെയ്തു. പക്വമായി പ്രതികരിച്ച ഗംഭീറിനെ അഭിനന്ദിക്കുകയും ചെയ്തു.
Story Highlights – I am not Anti Pakistan says Gautam Gambhir
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here