ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറല്ല, ഏറ്റവും മികച്ച യുവതാരം തന്നെയാണ് സഞ്ജു: ഗൗതം ഗംഭീർ

Gautam Gambhir Sanju Samson

രാജസ്ഥാൻ റോയൽസിൻ്റെ മലയാളി താരം സഞ്ജു സാംസണെ പുകഴ്ത്തി മുൻ ദേശീയ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ. ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ നടത്തിയ തകർപ്പൻ പ്രകടനത്തിനു ശേഷമാണ് മുൻ ഓപ്പണർ കൂടിയായ ഗംഭീർ മലയാളി താരത്തിനെ പ്രശംസിച്ച് രംഗത്തെത്തിയത്. മുൻപും പലതവണ ഗംഭീർ സഞ്ജുവിനെ പുകഴ്ത്തിയിരുന്നു.

Read Also : സഞ്ജു മുംബൈയിലെത്തി; ഉടൻ ഐപിഎല്ലിനായി യുഎഇയിലേക്ക് തിരിക്കും

‘ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറല്ല, ഏറ്റവും മികച്ച യുവതാരം തന്നെയാണ് സഞ്ജു സാംസൺ. ആരെങ്കിലും വാഗ്വാദത്തിനുണ്ടോ?’- തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ ഗംഭീർ ചോദിക്കുന്നു.

ചെന്നൈക്കെതിരെ വിസ്ഫോടനാത്മക ബാറ്റിംഗാണ് സഞ്ജു കാഴ്ച വെച്ചത്. വെറും 32 പന്തുകളിൽ നിന്ന് ഒരു ബൗണ്ടറിയും 9 സിക്സറുകളും സഹിതം 74 റൺസെടുത്താണ് താരം മടങ്ങിയത്. രണ്ടാം വിക്കറ്റിൽ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനൊപ്പം 121 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ താര, ലുങ്കിസാനി എങ്കിഡിയുടെ പന്തിൽ ദീപക് ചഹാർ പിടിച്ചാണ് പുറത്തായത്.

Read Also : ഐപിഎൽ മാച്ച് 4: റായുഡു കളിക്കില്ല; രാജസ്ഥാൻ ബാറ്റ് ചെയ്യും

ഇന്ത്യൻ ടി-20 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഞ്ജു സാംസണിനെ അഭിനന്ദിച്ച് ഗംഭീർ ട്വീറ്റ് ചെയ്തിരുന്നു. സഞ്ജുവിന് അഭിനന്ദനം അറിയിച്ചതിനൊപ്പം പോയി അടിച്ചു തകർക്കാനും ഗംഭീർ സഞ്ജുവിനോട് ആവശ്യപ്പെട്ടു. ഒരുപാട് കാലത്ത കടം ബാക്കി കിടക്കുകയാണെന്നും ഗംഭീർ ഓർമിപ്പിച്ചു.

‘ഇന്ത്യയുടെ ടി-20 ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതില്‍ അഭിനന്ദനം സഞ്ജു. മൃദുവായ കൈകളും വേഗതയേറിയ പാദങ്ങളും വിവേകമുള്ള തലച്ചോറുമാണ് തങ്കൾക്ക്. ഒരുപാട് നാളത്തെ കടം തീര്‍ക്കാനില്ലേ, പോയി അടിച്ചു തകര്‍ക്ക് സഞ്ജു.’- ഗംഭീര്‍ ട്വീറ്റ് ചെയ്തിരുന്നു.

Story Highlights Gautam Gambhir praises Sanju Samson

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top