കൊവിഡ് കാലത്ത് ചിത്രീകരിച്ച് പൂർത്തിയാക്കിയ ആദ്യ സിനിമ; ‘ലവ്’ ഈ മാസം 15ന് തീയറ്ററുകളിൽ റിലീസ് ചെയ്യും

Love malayalam movie release

കൊവിഡ് കാലത്ത് ചിത്രീകരിച്ച് പൂർത്തിയാക്കിയ ആദ്യ സിനിമ ‘ലവ്’ ഈ മാസം 15ന് തീയറ്ററുകളിലെത്തും. ഗൾഫിലെ തീയറ്ററുകളിലാണ് ചിത്രം റിലീസാവുക. ചിത്രത്തിൻ്റെ നിർമാതാവ് ആഷിഖ് ഉസ്മാനാണ് വിവരം അറിയിച്ചത്. ഇതോടെ ലോക്ക്ഡൗണിനു ശേഷം ഇന്ത്യയ്ക്ക് പുറത്തെ തീയറ്ററുകളിൽ റിലീസ് ചെയ്യുന്ന ആദ്യ ഇന്ത്യൻ ചിത്രമാവും ലവ്.

Read Also : കൊവിഡ് പ്രതിസന്ധിയിൽ ഷൂട്ടിംഗ് ആരംഭിച്ച് പൂർത്തിയാക്കിയ ആദ്യ സിനിമ; ഖാലിദ് റഹ്‌മാന്റെ ‘ലവ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഹോം സ്ക്രീൻ എൻറർടെയ്‍ൻ‍മെൻറും ഗോൾഡൻ സിനിമയും ചേർന്നാണ് ചിത്രം ഗൾഫിൽ റിലീസ് ചെയ്യുക. കൊവിഡ് മാനദണ്ഡങ്ങളൊക്കെ പാലിച്ചാവും റിലീസ്. മമ്മൂട്ടി നായകനായ ഉണ്ട എന്ന ചിത്രത്തിൻ്റെ സംവിധായകൻ ഖാലിദ് റഹ്മാനാണ് ലവ് സംവിധാനം ചെയ്തിരിക്കുന്നത്. ജൂൺ 22നാണ് ചിത്രത്തിൻ്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ജൂലായ് 15ന് ചിത്രീകരണം പൂർത്തിയായി.

Hi everyone, hope you’ll are doing well & safe? My upcoming film “LOVE”is the first Indian film to release in Cinemas…

Posted by Ashiq Usman on Wednesday, October 7, 2020

ദാമ്പത്യ ജീവിതത്തിലെ താളപ്പിഴകളാണ് സിനിമയുടെ പ്രമേയം. മനോഹരമായി മുന്നോട്ടു പോയിരുന്ന വിവാഹ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാവുകയും ഭാര്യാഭർത്താക്കന്മാർ പരസ്പരം വഴക്കിടുകയും ചെയ്യുന്നു. ഇതേ തുടർന്നുണ്ടാവുന്ന സംഭവ വികാസങ്ങളാണ് സിനിമ സംസാരിക്കുന്നത്.

Read Also : ഷൈൻ ടോം ചാക്കോയും രജിഷ വിജയനും പ്രധാന വേഷങ്ങളിൽ; ഖാലിദ് റഹ്മാന്റെ സംവിധാനം; ‘ലവി’ന്റെ ട്രെയിലർ കാണാം

ഷൈൻ ടോം ചാക്കോ, രജിഷ വിജയൻ എന്നിവർക്കൊപ്പം സുധി കോപ്പ, വീണ നന്ദകുമാർ, ഗോകുലൻ, ജോണി ആൻ്റണി തുടങ്ങിയവരും ചിത്രത്തിൽ വേഷമിടും. ജിംഷി ഖാലിദാണ് ക്യാമറ. എഡിറ്റർ നൗഫൽ അബ്ദുല്ല. സംഗീതം യക്സാൻ ഗാരി പെരേര, നേഹ എസ് നായർ.

Story Highlights Love malayalam movie release date

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top