Advertisement

സംസ്ഥാനത്ത് നെല്ല് സംഭരണം സഹകരണ സംഘങ്ങള്‍ വഴിയാക്കാന്‍ തീരുമാനം

October 8, 2020
Google News 1 minute Read

സംസ്ഥാനത്ത് നെല്ല് സംഭരണം സഹകരണ സംഘങ്ങള്‍ വഴിയാക്കാന്‍ തീരുമാനം. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പാലക്കാട്, ആലപ്പുഴ, തൃശൂര്‍, കോട്ടയം ജില്ലകളിലാണ് നെല്ല് കിലോയ്ക്ക് 28 രൂപ 5 പൈസ നിരക്കില്‍ സംഭരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സ്വകാര്യ നെല്ല് സംഭരണ ഏജന്‍സികള്‍ നിലവില്‍ 14 രൂപയ്ക്കാണ് കര്‍ഷകരില്‍ നിന്ന് നെല്ലെടുക്കുന്നത്.

ആദ്യഘട്ടം 100 സഹകരണ സംഘങ്ങളുടെ നേതൃത്വത്തിലാണ് നെല്ല് സംഭരണം. നെല്ല് ശേഖരിക്കുമ്പോള്‍ തന്നെ കര്‍ഷകര്‍ക്ക് വിലത്തുക നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. നെല്ല് അരിയാക്കി സഹകരണ സംഘങ്ങള്‍ വഴി തന്നെ വില്‍പ്പന തടത്താനാണ് പദ്ധതി.

Story Highlights paddy procurement co-operative societies in the state

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here