ലാവലിൻ കേസ് പരി​ഗണിക്കുന്നത് മാറ്റിവച്ചു

snc lavlin case postponed supreme court

ലാവലിൻ കേസ് പരി​ഗണിക്കുന്നത് മാറ്റിവച്ചു. ഈ മാസം 16നാണ് കേസ് പരി​ഗണിക്കുന്നത്. കേസിലെ അന്തിമവാദം 16ന് ആരംഭിക്കും. വാദമുഖങ്ങൾ രേഖാമൂലം സമർപ്പിക്കാൻ സിബിഐ സമയം തേടിയിട്ടുണ്ട്. 16ന് മുൻപ് വാദമുഖങ്ങൾ സിബിഐ സമർപ്പിക്കും. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് തന്നെ വാദം കേൾക്കും.

രണ്ട് കോടതികൾ സമാനവിധി പറഞ്ഞ സാഹചര്യത്തിൽ സുപ്രിംകോടതി ഇടപെടണമെങ്കിൽ ശക്തമായ കാരണങ്ങൾ വേണമെന്ന് ജസ്റ്റിസ് യു യു ലളിത് പറഞ്ഞു. എന്നാൽ ശക്തമായ കാരണങ്ങൾ ഉണ്ടെന്നും രേഖാമൂലം സമർപ്പിക്കാമെന്നും സിബിഐയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജസെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്‌തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ സമർപ്പിച്ച ഹർജിയാണ് കോടതിക്ക് മുന്നിലുള്ളത്. കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി മുൻ ഉദ്യോഗസ്‌ഥരായ ആർ.ശിവദാസ്, കസ്തൂരിരംഗഅയ്യർ, കെ.ജി. രാജശേഖരൻ എന്നിരും ഹർജി സമർപ്പിച്ചിട്ടുണ്ട്.

Story Highlights SNC lavlin case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top