കടല്‍തീരവും കൂറ്റന്‍പാറയും കൈയേറി ബെത്‌സെയ്ദ റിസോര്‍ട്ട്; സ്‌റ്റോപ്പ് മെമ്മോ നല്‍കി പഞ്ചായത്ത്

വിഴിഞ്ഞത്ത് ബെത്‌സെയ്ദ റിസോര്‍ട്ട് കടല്‍ത്തീരം കൈയേറി നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്‌റ്റോപ്പ് മെമ്മോ. കോട്ടുകാല്‍ പഞ്ചായത്താണ് സ്‌റ്റോപ്പ് മെമ്മോ നല്‍കിയത്. കൈയേറ്റവും തീരദേശ പരിപാലന നിയമം ലംഘിച്ചുള്ള നിര്‍മ്മാണവും തീരദേശ പരിപാലന അതോറിറ്റിയെ രേഖാമൂലം അറിയിക്കാന്‍ പഞ്ചായത്ത് തീരുമാനിച്ചു. കടല്‍തീരം കൈയേറിയുള്ള അനധികൃത നിര്‍മ്മാണം ട്വന്‍റിഫോറാണ് പുറത്തുകൊണ്ടുവന്നത്.
കൈയേറ്റവും അനധികൃത നിര്‍മ്മാണവും 24 പുറത്തുകൊണ്ടുവന്നതിനു പിന്നാലെ കോട്ടുകാല്‍ പഞ്ചായത്ത് യോഗം ചേര്‍ന്ന് അന്വേഷണത്തിന് തീരുമാനിച്ചു. അസിറ്റന്റ് എന്‍ജിനീയര്‍ പരിശോധന നടത്തി പഞ്ചായത്തിനു റിപ്പോര്‍ട്ട് നല്‍കി. കടല്‍തീരം കൈയേറിയെന്നും നിര്‍മ്മാണം അനധികൃതമാണെനന്നുമുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് ഭരണസമിതി സ്‌റ്റോപ്പ് മെമ്മോ നല്‍കാന്‍ തീരുമാനിച്ചത്. ഇന്നലെ ഉച്ചയോടെ പഞ്ചായത്ത് സെക്രട്ടറി ബെത്‌സെയ്ദ റിസോര്‍ട്ടിനു സ്‌റ്റോപ്പ് മെമ്മോ നല്‍കി.
കടലില്‍ നിന്നും 50 മീറ്റര്‍ പോലും അകലയല്ലാതെയാണ് നിര്‍മ്മാണം. സ്വന്തം ഭൂമിയാണെങ്കില്‍പ്പോലും തീരത്തുനിന്നും 500 മീറ്റര്‍ പരിധിയിലുള്ള ഒരു നിര്‍മ്മാണവും തീരദേശ പരിപാലന നിയമപ്രകാരം അനുവദനീയമല്ല. നിര്‍മ്മാണത്തെക്കുറിച്ച് തീരദേശ പരിപാലന അതോറിറ്റിക്ക് പരാതി നല്‍കാനും പഞ്ചായത്ത് തീരുമാനിച്ചു. ഒന്നര ഏക്കറിലധികം കടല്‍തീരം റിസോര്‍ട്ട് കൈയേറിയെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. ഇതും അതോറിറ്റിയെ അറിയിക്കും.
നാലടി വീതിയുണ്ടായിരുന്ന വഴി കെട്ടിയടച്ചാണു നിര്‍മ്മാണമെന്നും അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ട്. ഭൂമി അളന്നു തിരിക്കാന്‍ റവന്യൂ വകുപ്പിന്റേയും ജില്ലാ കളക്ടറുടേയും സഹായം തേടാനും പഞ്ചായത്ത് തീരുമാനിച്ചു. ഇതിനുള്ള നടപടികള്‍ ഉടന്‍ തുടങ്ങും.
Story Highlights – stop memo bethsaida resort vizhinjam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here