ലൈഫ് മിഷൻ ക്രമക്കേട് : വിജിലൻസ് സംഘം സെക്രട്ടേറിയറ്റിൽ

vigilance team in secretariat

ലൈഫ് മിഷൻ ക്രമക്കേടിൽ യു.വി ജോസിൻ്റെ മൊഴി രേഖപ്പെടുത്താൻ വിജിലൻസ് സംഘം സെക്രട്ടേറിയറ്റിൽ എത്തി. വിജിലൻസ് സംഘം ലൈഫ് മിഷൻ്റെ ഓഫീസിലെത്തിയെങ്കിലും യു.വി.ജോസ് അവിടെ ഉണ്ടായിരുന്നില്ല. തദ്ദേശ വകുപ്പ് സെക്രട്ടറിയുടെ മുറിയിൽ യു.വി ജോസുണ്ട്. തുടർന്നാണ് വിജിലൻസ് സംഘം സെക്രട്ടേറിയറ്റിലെ ഓഫസിൽ എത്തിയത്.

പ്രധാനമായും രണ്ട് കാര്യങ്ങളാണ് യു.വി ജോസിൽ നിന്ന് അന്വേഷണ സംഘം ചോദിച്ചറിയുക. ലൈഫ് മിഷൻ പദ്ധതിയിൽ നിന്ന് ഹാബിറ്റാറ്റിനെ ഒഴിവാക്കി എന്തിന് യൂണിടാക്കിനെ ഉൾപ്പെടുത്തിയെന്ന് അന്വേഷണ സംഘം ചോദിക്കും. വിജിലൻസിന് ലഭിച്ച ചില ഫയലുകളിലെ സംശയങ്ങളും ദുരീകരിക്കും.

ഇന്നലെ ഹാബിറ്റാറ്റ് ചെയർമാൻ ജി.ശങ്കറിന്റെ മൊഴിയെടുത്തിരുന്നു. കരാർ സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തുകയാണ് വിജിലൻസിന്റെ ലക്ഷ്യം. ഇതിന് ശേഷം വടക്കാഞ്ചേരിയിൽ പദ്ധതി നടക്കുന്ന സ്ഥലത്ത് നേരിട്ടെത്തി പരിശോധന നടത്തും.

Story Highlights vigilance team in secretariat

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top