Advertisement

സംസ്ഥാനത്ത് ഇന്ന് 11 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍; ആകെ 694

October 9, 2020
Google News 1 minute Read
covid 19 11 new hotspots in the state today

സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 11 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ അടൂര്‍ (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 4), ഓമല്ലൂര്‍ (4), ഇടുക്കി ജില്ലയിലെ പള്ളിവാസല്‍ (സബ് വാര്‍ഡ് 8, 9), വെള്ളത്തൂവല്‍ (സബ് വാര്‍ഡ് 5, 6, 9), തൃശൂര്‍ ജില്ലയിലെ അന്നമനട (2, 3), പനച്ചേരി (3, 22, 23), അവനൂര്‍ (5), ചൊവ്വന്നൂര്‍ (13), പാലക്കാട് ജില്ലയിലെ കുലുക്കല്ലൂര്‍ (7), എറണാകുളം ജില്ലയിലെ പുത്തന്‍കുരിശ് (1), കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ (13) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 38 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 694 ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്.

സംസ്ഥാനത്ത് ഇന്ന് 9250 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് 1205, മലപ്പുറം 1174, തിരുവനന്തപുരം 1012, എറണാകുളം 911, ആലപ്പുഴ 793, തൃശൂര്‍ 755, കൊല്ലം 714, പാലക്കാട് 672, കണ്ണൂര്‍ 556, കോട്ടയം 522, കാസര്‍ഗോഡ് 366, പത്തനംതിട്ട 290, ഇടുക്കി 153, വയനാട് 127 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Story Highlights covid 19, 11 new hotspots in the state today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here