രാജ്യത്ത് 69 ലക്ഷം കടന്ന് കൊവിഡ് ബാധിതർ; രോഗമുക്തി നിരക്ക് 85.52 ശതമാനമായി ഉയർന്നു

രാജ്യത്ത് 69 ലക്ഷം കടന്ന് കൊവിഡ് ബാധിതർ. പ്രതിദിന കേസുകളിൽ കുറവ് രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 70,496 പോസിറ്റീവ് കേസുകളും 964 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. ചികിത്സയിലുള്ളവരുടെ എണ്ണം ഒൻപത് ലക്ഷത്തിന് താഴെയെത്തി. രോഗമുക്തി നിരക്ക് 85.52 ശതമാനമായി ഉയർന്നു.

ആരോഗ്യമന്ത്രാലയം പുറത്തുവിട്ട ഒടുവിലത്തെ കണക്ക് പ്രകാരം രാജ്യത്തെ ആകെ പോസിറ്റീവ് കേസുകൾ 69,06,151 ആയി. ആകെ മരണം 106,490. പ്രതിദിന കേസുകൾ കുറയുകയാണ്. ഇന്നലെ പുറത്തുവിട്ട കണക്കിൽ 78,524 പോസിറ്റീവ് കേസുകളായിരുന്നെങ്കിൽ ഇന്ന് 70,496 രോഗികളായി കുറഞ്ഞു. ചികിത്സയിലുള്ളവരുടെ എണ്ണം ഒൻപത് ലക്ഷത്തിന് താഴെയെത്തി. 893,592 പേരാണ് ചികിത്സയിലുള്ളത്. ആകെ രോഗമുക്തരുടെ എണ്ണം 59 ലക്ഷം കടന്ന് 59,06,069 ആയി. മരണനിരക്ക് രണ്ട് ശതമാനത്തിൽ താഴെ തുടരുകയാണ്. 1.54 ശതമാനമാണ് നിലവിലെ മരണനിരക്ക്. 24 മണിക്കൂറിനിടെ 11,68,705 സാമ്പിളുകൾ പരിശോധിച്ചെന്ന് ഐസിഎംആർ അറിയിച്ചു. ആകെ 8,46,34,680 സാമ്പിളുകൾ പരിശോധിച്ചെന്നും വ്യക്തമാക്കി. അതേസമയം, മഹാരാഷ്ട്ര, കർണാടക, കേരളം, ആന്ധ്ര, തമിഴ്‌നാട്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ രോഗവ്യാപനം തീവ്രമായി തുടരുകയാണ്.

Story Highlights covid victims cross 69 lakh in country; The cure rate rose to 85.52 percent

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top