സമൂഹമാധ്യമങ്ങളില്‍ വൈറലായ ആ കരച്ചിലിന് ഒടുവില്‍ ആശ്വാസം; ബാബാ കാ ധാബാ ഹിറ്റ്

കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലാകെ പ്രചരിച്ച ഒരു വീഡിയോയുണ്ട്. എണ്‍പതു കഴിഞ്ഞ ഒരു വൃദ്ധന്റെ കരച്ചില്‍. ലോകത്തെ ഒന്നാകെ ഭീതിയിലാഴ്ത്തിയ കൊവിഡ് 19 എന്ന മഹാമാരി കാന്താ പ്രസാദ് എന്ന സാധാരണക്കാരന്റേയും ഭാര്യയുടേയും ജീവതത്തില്‍ തീര്‍ത്ത കഷ്ടതയുടെ പ്രതിഫലനമായിരുന്നു ആ കരച്ചിലില്‍ നിഴലിച്ചത്.
സൗത്ത് ഡല്‍ഹിയിലെ മാളവ്യ നഗറില്‍ ബാബാ കാ ധാബാ എന്ന പേരില്‍ ഭക്ഷണശാല നടത്തുകയാണ് കാന്താപ്രസാദും ഭാര്യയും. ഏകദേശം മുപ്പത് വര്‍ഷത്തോളമായി കച്ചവ്വടം തുടങ്ങിയിട്ട്. സാമ്പത്തിക ലാഭം ലക്ഷ്യം വയ്ക്കാതെ അധ്വാനിച്ചതുകൊണ്ടുതന്നെ കാര്യമായ നീക്കിയിരിപ്പുകളും ഇല്ല ഈ വൃദ്ധ ദമ്പതികള്‍ക്ക്. കൊവിഡ്ക്കാലം ഇവരെ കനത്ത പ്രതിസന്ധിയിലാക്കി.
ഇവരുടെ പ്രയാസങ്ങള്‍ വ്യക്തമാക്കുന്ന വീഡിയോ വളരെ വേഗത്തിലാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടത്. നിറമിഴികളോടെ തന്റെ അവസ്ഥ പറയുന്ന കാന്താ പ്രസാദിന്റെ വാക്കുകള്‍ കാഴ്ചക്കാരുടെ പോലും ഉള്ളു പൊള്ളിക്കും. എണ്‍പതുകാരനായ കാന്താപ്രസാദിന്റെ വിഡീയോ ചലച്ചിത്രതാരങ്ങളടക്കം നിരവധിപ്പേര്‍ പങ്കുവയ്ക്കുകയും ചെയ്തു.
ബാബാ കാ ധാബയില്‍ വന്നു ഭക്ഷണം കഴിക്കൂ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിച്ചത്. ഇതിനു പിന്നാലം കടയിലെത്തിയവര്‍ സഹായവും നല്‍കി വൃദ്ധദമ്പതികള്‍ക്ക്. കടയിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങി നല്‍കിയവരുമുണ്ട്. ഭക്ഷണം കഴിച്ചതിനൊപ്പം സാമ്പത്തികമായും ചിലര്‍ സഹായിച്ചു. എന്തായാലും ഹിറ്റായിരിക്കുകയാണ് ബാബാ കാ ധാബ എന്ന ചെറു ഭക്ഷണശാല. കരഞ്ഞമുഖവുമായി സൈബര്‍ ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ട കാന്താപ്രസാദിന്റെ ചിരിക്കുന്ന മുഖവും സോഷ്യല്‍ മീഡിയയുടെ മനസ്സു നിറയ്ക്കുന്നു.
Story highlights: Customers Throng Delhi Couple’s Dhaba After Video Of Them Crying Goes Viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here