ഹരിപ്പാട് 19കാരനെ ക്രിക്കറ്റ് സ്റ്റമ്പിന് അടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതികൾക്ക് ജീവപര്യന്തം തടവും രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു

ഹരിപ്പാട് 19കാരനെ ക്രിക്കറ്റ് സ്റ്റമ്പിന് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും രണ്ടര ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. മുഖ്യ പ്രതികളും സഹോദരങ്ങളുമായ ശ്യാംദാസ്, ഷാരോൺ ദാസ് എന്നിവർക്കാണ് ജീവപര്യന്തം. കൂട്ട് പ്രതികളായ ഹരീഷ്, സുനിൽകുമാർ എന്നിവർക്ക് മൂന്ന് വർഷം തടവും ശിക്ഷ വിധിച്ചു. ആലപ്പുഴ ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
ഹരിപ്പാട് സ്വദേശി ശരത്ചന്ദ്രനാണ് കൊലപ്പെട്ടത്. ക്രിക്കറ്റ് കളി സ്ഥലത്തെ പരസ്യമദ്യപാനം ചോദ്യം ചെയ്തതിനെ തുടർന്ന് പ്രതികൾ ശരത്ചന്ദ്രനനെ സ്റ്റമ്പിന് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
Story Highlights – Haripad 19-year-old beaten to death by cricket stump; The accused were sentenced to life imprisonment and fined Rs 2.5 lakh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here