വിനീത് ശ്രീനിവാസന്റെ ആലാപനത്തിൽ മലയാളികൾക്കൊരു സംഗീത വിരുന്ന്; ശ്രദ്ധ നേടി സംഗീത ആൽബം

അഭിനേതാവും സംവിധായകനും ഗായകനായുമൊക്കെ മലയാളികൾക്ക് സുപരിചിതനാണ് വിനീത് ശ്രീനിവാസൻ. ഇപ്പോഴിതാ വിനീത് ശ്രീനിവാസന്റെ ആലാപനത്തിൽ ഫേസ്ബുക്ക് കൂട്ടായ്മയായ ഓകെ മലയാളീസ് ഗ്രൂപ്പ് ഒരുക്കിയ ആൽബമാണ് സംഗീത ആസ്വാദകരുടെ ഹൃദയം കവരുന്നത്. ഒക്ടോബർ എട്ടിന് സമൂഹമാധ്യമങ്ങളിലൂടെ പുറത്തിറക്കിയ ആൽബം ഇതിനോടകം ആസ്വാദക ഹൃദയങ്ങൾ കീഴടക്കികഴിഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള മലയാളികൾ ചേർന്ന് രൂപംനല്കിയതാണ് ഓകെ മലയാളീസ്. ഈ കൂട്ടായ്മയിലെ തന്നെ അംഗങ്ങൾ ചേർന്ന് വരികൾ എഴുതി സംഗീതം നൽകിയ ആൽബമാണ് ഇത്. സൗഹൃദം,ഗൃഹാതുരത്വം തുടങ്ങിയ ആശയങ്ങൾ ആസ്പദമാക്കി ഒരുക്കിയ ആൽബം ഇതിനോടകം മലയാളികൾ നെഞ്ചേറ്റിക്കഴിഞ്ഞു..
വിനീത് ശ്രീനിവാസന്റെ ആലാപനമാണ് വീഡിയോയുടെ പ്രധാന ആകർഷണം. ആൽബത്തിന്റെ വരികൾ തയാറാക്കിയിരിക്കുന്നത് ശ്രീകുമാർ ശശിധരൻ, അരുൺ ഗോപിനാഥ്, ജോമിത് ഗോപാൽ എന്നിവരാണ്. സംഗീതം-ശ്രീകുമാർ ശശിധരൻ, ജിൻസ് ഗോപിനാഥ് , പ്രോഗ്രാമിങ് ജിൻസ് ഗോപിനാഥ്, ഓടക്കുഴൽ-രാജേഷ് ചേർത്തല, കീ ബോർഡ്-മനു എഫ്രം, റിഥം -സന്ദീപ് എൻ വെങ്കിടേഷ്, എഡിറ്റിങ് സൂര്യ ദേവും നിർവഹിച്ചിരിക്കുന്നു.
Story Highlights : OK Malayalees Vineeth Sreenivasan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here