‘സ്ഥലത്തെത്തിയത് വസ്തു തർക്കം തീർക്കാൻ’; ആരോപണങ്ങൾ നിഷേധിച്ച് പി. ടി തോമസ് എംഎൽഎ

തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ നിഷേധിച്ച് പി. ടി തോമസ് എംഎൽഎ. വസ്തു സംബന്ധമായ തർക്കം തീർക്കാനാണ് പണം പിടിച്ചെടുത്ത സ്ഥലത്ത് എത്തിയതെന്ന് പി. ടി തോമസ് മാധ്യമങ്ങളോട് പറഞ്ഞു.

കുടുംബത്തിന്റെ മൂന്ന് സെന്റ് സ്ഥലം കുടികിടപ്പ് അവകാശമായി കിട്ടിയതാണ്. കമ്മ്യൂണിസ്റ്റുകാരന്റേതാണ് കുടുംബം. പലവാതിൽ മുട്ടിയിട്ടും ഇവർക്ക് നീതി ലഭിച്ചില്ല. വാർഡ് കൗൺസിലറുടെ ശുപാർശയിലാണ് കുടുംബം തന്നെ സമീപിച്ചത്. വസ്തു തർക്കം പരിഹരിക്കാൻ വിഷയത്തിൽ ഇടപെടുകയായിരുന്നു.
അപകീർത്തീപരമായ വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എംഎൽഎ വിശദീകരിച്ചു.

കൊച്ചിയിൽ ഭൂമി കച്ചവടത്തിന്റെ ഭാഗമായി കൈമാറാൻ ശ്രമിച്ച 50 ലക്ഷം രൂപ ആദായനികുതി വകുപ്പ് പിടികൂടിയിരുന്നു. റിയൽ എസ്റ്റേറ്റ് ഏജന്റിന്റെ കൈയിൽ നിന്നാണ് പണം പിടിച്ചെടുത്തത്. ഈ സമയത്ത് പി.ടി തോമസ് എംഎൽഎയും സ്ഥലത്തുണ്ടായിരുന്നു എന്ന് ആക്ഷേപം ഉയർന്നിരുന്നു. ഉദ്യോഗസ്ഥരെത്തിയതിന് മുൻപേ എംഎൽഎ ഇവിടെ നിന്ന് പോവുകയും ചെയ്തു. ഭൂമിതർക്കം പരിഹരിക്കാൻ എംഎൽഎ എത്തിയെന്നാണ് സ്ഥലം ഉടമയുടെ വിശദീകരണം.

Story Highlights P T Thomas

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top