Advertisement

സാംസങിൽ നിന്ന് ഉച്ചവണ്ടിയിലേക്ക്; സജീഷിന്റെ ‘നാടൻ പൊതിച്ചോറ്’ഹിറ്റ്

October 9, 2020
Google News 1 minute Read

രതി വി.കെ

പതിനൊന്ന് വർഷത്തോളം സാംസങിൽ ജോലി ചെയ്തിരുന്ന ഇടുക്കി സ്വദേശി സജീഷ് ജോസ് തുടങ്ങിയ നാടൻ പൊതിച്ചോറ് സംരംഭം ഹിറ്റായിരിക്കുകയാണ്. സാംഗങിൽ നിന്ന് ജോലി രാജിവച്ച് അമേരിക്കയിലേക്ക് പോകാനിരിക്കെയാണ് കൊവിഡ് വ്യാപിച്ചതും ലോക്ക് ഡൗൺ വന്നതും. ഇതോടെ ഇനി എന്ത് എന്നത് സജീഷിന് മുന്നിൽ ചോദ്യചിഹ്നമായി. അതിന് സജീഷ് കണ്ടെത്തിയ ഉത്തരമാണ് ‘ഉച്ചവണ്ടി’.

കൊവിഡിനെ തുടർന്ന് പ്രതിസന്ധിയിലായ ഒരു കൂട്ടം ആളുകളുമായാണ് സജീഷ് ഉച്ചവണ്ടി തുടങ്ങിയത്. കൊച്ചി തൈക്കുടത്ത് മറ്റൊരു ബിസിനസിനായി എടുത്തിട്ട വീട്ടിൽ സജീഷും സുഹൃത്തുക്കളും ചേർന്ന് ഉച്ചവണ്ടിയുടെ പ്രാരംഭപ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. ജൂൺ ആദ്യവാരം ഭക്ഷണം പാചകം ചെയ്ത് തുടങ്ങി. ആദ്യഘട്ടത്തിൽ സജീഷ് നേരിട്ട് എത്തിയാണ് പൊതിച്ചോർ വിൽപന നടത്തിയിരുന്നത്.

പ്ലാസ്റ്റിക് തീർത്തും ഒഴിവാക്കിയാണ് പാക്കിംഗ്. ഭക്ഷണം കഴിച്ച ശേഷം ബാക്കിവരുന്ന വേസ്റ്റ് കളയാൻ എളുപ്പമാണെന്ന് സജീഷ് പറയുന്നു. കൊവിഡ് കാലത്ത് പാലിക്കേണ്ട മാനദണ്ഡങ്ങൾ പൂർണമായും ഉൾക്കൊണ്ടാണ് ഉച്ചവണ്ടിയുടെ പ്രവർത്തനം. ജോലിക്കായി എത്തുന്നവർക്ക് മാസ്‌ക് നിർബന്ധമാണ്. ജീവനക്കാരുടെ ശരീരോഷ്മാവ് സ്ഥാപനത്തിൽ എഴുതി സൂക്ഷിക്കുകയും പൊതിച്ചോറിന് മുകളിൽ രേഖപ്പെടുത്തുകയും ചെയ്യുമെന്ന് സജീഷ് പറഞ്ഞു.

Story Highlights Uchavandi, Sajeesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here