മുഖ്യ പൂജാരിയുൾപ്പെടെയുള്ളവർക്ക് കൊവിഡ്; ശ്രീപത്മനാഭസ്വാമി ക്ഷേത്രം താത്കാലികമായി അടച്ചു

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുഖ്യപൂജാരിയായ പെരിയനമ്പി ഉൾപ്പെടെ 12 ഓളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ക്ഷേത്രത്തിൽ ഭക്തരെ പ്രവേശിപ്പിക്കുന്നത് നിർത്തിവച്ചു. ഈ മാസം വരെ 15 വരെ ദർശനം നിർത്തിവെക്കാനാണ് ഭരണസമിതിയുടെ തീരുമാനം.

നിത്യപൂജകൾ മുടങ്ങാതിരിക്കുന്നതിന് തന്ത്രി ശരണനെല്ലൂർ സതീശൻ നമ്പൂതിരിപ്പാട് ക്ഷേത്രത്തിലെത്തി പൂജകളുടെ ചുമതല ഏറ്റെടുത്തു. നിലവിലെ സാഹചര്യത്തിൽ ഏറ്റവും കുറവ് ജീവനക്കാരെ നിലനിർത്തി നിത്യപൂജകൾ തുടരാനാണ് തീരുമാനം.

Story Highlights The Sree Padmanabhaswamy temple has been temporarily closed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top