സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ച വിളപ്പിൽശാല ഗ്രേഡ് എസ്‌ഐ മരിച്ചു

ആത്മഹത്യക്ക് ശ്രമിച്ച വിളപ്പിൽശാല ഗ്രേഡ് എസ്‌ഐ മരിച്ചു. അമ്പലത്തിൻകാല സ്വദേശി രാധാകൃഷ്ണൻ ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഈ മാസം ഒന്നാം തീയതിയാണ് രാധാകൃഷ്ണൻ സ്റ്റേഷനിലെ ഫാനിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാധാകൃഷ്ണന്റെ നില ഗുരുതരമായി തുടരുകയായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. എസ്.എച്ച്.ഒ മാനസികമായി പീഡിപ്പിക്കുന്നതായി രാധാകൃഷ്ണൻ പരാതിപ്പെട്ടിരുന്നു.

Story Highlights Suicide, Vilappilshala Grade SI

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top