കൊവിഡ്; ഒമാനില്‍ വീണ്ടും രാത്രികാല കര്‍ഫ്യൂ

covid; Night curfew again in Oman

ഒമാനില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ എല്ലാ ബീച്ചുകളും അടച്ചു. ഈ മാസം 11 മുതല്‍ 23 വരെ രണ്ടാഴ്ചക്കാലം വീണ്ടും രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്താനും സുപ്രിം കമ്മിറ്റി തീരുമാനിച്ചു. രാത്രി എട്ടു മുതല്‍ രാവിലെ അഞ്ചുവരെയായിരിക്കും കര്‍ഫ്യൂ. കുടുംബ, സാമൂഹിക ഒത്തുചേരലുകള്‍ ഒഴിവാക്കണമെന്നും സുപ്രിം കമ്മിറ്റി കരര്‍ശന നിര്‍ദേശം നല്‍കി. നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. നിയമലംഘകരുടെ വിവരങ്ങള്‍ വിവിധ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കും.

രാജ്യത്ത് എല്ലാ പ്രായക്കാര്‍ക്കിടയിലും കൊവിഡ് കേസുകളും മരണങ്ങളും വര്‍ധിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. കൊവിഡ് ബാധിച്ച് ഇതുവരെ 1009 പേരാണ് ഒമാനില്‍ മരിച്ചത്. 1,04,129 കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.

Story Highlights covid; Night curfew again in Oman

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top