Advertisement

പിടികൂടിയത് ഏറ്റവും നീളമേറിയ ബർമീസ് പെരുമ്പാമ്പിനെ; നീളം 18.9 അടി

October 10, 2020
Google News 2 minutes Read

ലോകത്തിലെ ഏറ്റവും വലിയ അഞ്ചു പാമ്പുകളിൽ ഒന്നാണ് ബർമീസ് പെരുമ്പാമ്പ്. സാധാരണയായി തെക്കൻ ഏഷ്യയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് പൊതുവെ ഇവയെ കണ്ടുവരുന്നത്. എന്നാൽ ഇപ്പോഴിതാ ഫ്ലോറിഡയിൽ കണ്ടെത്തിയ ബർമീസ് പെരുമ്പാമ്പാണ് കാഴ്ചക്കാരെ മുഴുവൻ അമ്പരപ്പിക്കുന്നത്. 18.9 അടി നീളമാണ് ഈ പാമ്പിന് ഉള്ളത്. അതേസമയം ഇവിടെനിന്നും ഇതുവരെ കണ്ടെത്തിയിട്ടുള്ളത്തിൽ വെച്ച് ഏറ്റവും നീളമേറിയ പെരുമ്പാമ്പിന്റെ നീളം 18.8 അടിയായിരുന്നു. ഈ റെക്കോർഡ് തകർക്കുകയാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയ പെരുമ്പാമ്പ്.

ബർമീസ് പെരുമ്പാമ്പുകളിൽ പ്രായമായ പാമ്പിന് ഏകദേശം 12 അടി മുതൽ 19.00 അടിവരെ നീളമാണ് ഉണ്ടാകുക. 90 കിലോഗ്രാം വരെ ഭാരവും ഉണ്ടാകാറുണ്ട്. എന്നാൽ ഫ്ലോറിഡയിൽ ആദ്യമായാണ് ഇത്രയും വലിയ പാമ്പിനെ കണ്ടെത്തുന്നത്. ഫ്ലോറിഡയിൽ എല്ലാ വർഷവും പൈതൺ ഹണ്ടിങ് പ്രോഗ്രാം നടത്താറുണ്ട്. ഈ വേട്ടയാടലിൽ ആറ് മുതൽ എട്ടടിയിലേറെ നീളമുള്ള പെരുമ്പാമ്പുകളെ മുൻപും വേട്ടയാടി പിടികൂടിയിട്ടുണ്ട്. എന്നാൽ ഇതാദ്യമാണ് ഇത്രയധികം നീളമുള്ള പാമ്പിനെ പിടികൂടുന്നത്. ഫ്ലോറിഡയിലെ പാമ്പ് വേട്ടക്കാരാണ് ഈ കൂറ്റൻ പാമ്പിനെ കഴിഞ്ഞ ദിവസം പിടികൂടിയത്.

ഈ പ്രദേശത്ത് വലിയ രീതിയിൽ ബർമീസ് പെരുമ്പാമ്പുകൾ പെറ്റുപെരുകിയിട്ടുണ്ട്. ഇത് ആ പ്രദേശത്തെ മറ്റ് ജീവജാലങ്ങൾക്ക് കടുത്ത ഭീഷണി ആയതിനെത്തുടർന്ന് ബർമീസ് പെരുമ്പാമ്പുകളെ വേട്ടയാടാനുള്ള അനുമതി അവിടുത്തെ വന്യജീവി വകുപ്പ് നൽകിയിരുന്നു. ഇതിന്റ ഭാഗമായി പിടികൂടിയ പെരുമ്പാമ്പിന്റെ ചിത്രമാണ് ഇപ്പോൾ ലോകത്തെ മുഴുവൻ അത്ഭുതപ്പെടുത്തുന്നത്.

ബർമീസ് പെരുമ്പാമ്പുകൾ സാധാരണയായി ജലാശയങ്ങളുടെ സമീപത്താണ് താമസിക്കുക. മനുഷ്യവാസമുള്ള ഇടത്തിനു സമീപത്തായി കണ്ടുവരുന്ന ഇവ കുറ്റിക്കാട്ടിലും പുൽപ്പടർപ്പിലൂടെയുമാണ് സഞ്ചാരം. പറവകളെയും സസ്തനികളെയും അവയുടെ ശരീരത്തിൽ ചുറ്റിവരിഞ്ഞ് കൊലപ്പെടുത്തിയാണ് ഇവ ഭക്ഷിക്കുന്നത്. വളർത്തു മൃഗങ്ങളായ കോഴി, താറാവ്, ആട് മുതലായവയാണ് ഇതിന്റെ പ്രധാന ഭക്ഷണം. എലി, അണ്ണാൻ, മുയൽ തുടങ്ങിയവയേയും മാൻ, മ്ലാവ് മുതലാവയേയും ഈ പാമ്പുകൾ ഭക്ഷണമാക്കാറുണ്ട്.

Story Highlights: Snake breaks record for largest Burmese python captured In Florida

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here