Advertisement

മലപ്പുറത്ത് കൊവിഡ് സ്ഥിരീകരിച്ചത് 1451 പേർക്ക്

October 11, 2020
Google News 1 minute Read
covid test

മലപ്പുറം ജില്ലയിൽ 1451 പേർക്ക് കൂടി കൊവിഡ് ബാധ. 1,059 പേർ രോഗമുക്തരായി. നേരിട്ടുള്ള സമ്പർക്കത്തിലൂടെ 1332 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഉറവിടമറിയാതെ രോഗബാധിതരായവർ 80 ആണ്. 11 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ സ്ഥിരീകരിച്ചു. രോഗബാധിതരായി ചികിത്സയിൽ 8870 പേരാണുള്ളത്. ആകെ നിരീക്ഷണത്തിലുള്ളത് 52847 പേരാണ്.

Read Also : കൊവിഡ് വ്യാപനം രൂക്ഷം; മലപ്പുറം ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 80 പേർക്ക് ഉറവിടമറിയാതെയാണ് രോഗബാധയുണ്ടായത്. 11 ആരോഗ്യ പ്രവർത്തകർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധയുണ്ടായവരിൽ 14 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ശേഷിക്കുന്ന 14 പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്. അതിനിടെ ആശ്വാസമായി 1059 പേർ ഇന്ന് ജില്ലയിൽ വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായി. 25185 പേർ ഇതുവരെ കൊവിഡ് പ്രത്യേക ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി.

52,847 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 8,870 പേർ വിവിധ ചികിത്സാ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിൽ 507 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 1418 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവർ വീടുകളിലും കൊവിഡ് കെയർ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ 144 പേരാണ് കൊവിഡ് ബാധിതരായി ജില്ലയിൽ മരണമടഞ്ഞത്.

Story Highlights covid, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here