തൃശൂരിൽ 960 പേർക്ക് കൂടി കൊവിഡ്; 958 പേരും സമ്പർക്ക രോഗികൾ

960 covid cases thrissur

തൃശൂർ ജില്ലയിൽ ഇന്ന് 960 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 958 പേർക്ക് സമ്പർക്കം വഴി പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 9 കേസുകളുടെ ഉറവിടം വ്യക്തമല്ല. 560 പേർ ജില്ലയിൽ ഇന്ന് രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9304 ആണ്. തൃശൂർ സ്വദേശികളായ 140 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 22078 ആണ്. അസുഖബാധിതരായ 12601 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളിൽനിന്ന് ഡിസ്ചാർജ് ചെയ്തത്.

Read Also : മലപ്പുറത്ത് കൊവിഡ് സ്ഥിരീകരിച്ചത് 1451 പേർക്ക്

6 ആരോഗ്യ പ്രവർത്തകർക്കും 1 ഫ്രണ്ട് ലൈൻ വർക്കർക്കും വിദേശത്തുനിന്ന് വന്ന 2 പേർക്കും ഇന്ന് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചു. 5896 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു. 836 പേർ ഞായറാഴ്ച പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 368 പേർ ആശുപത്രിയിലും 468 പേർ വീടുകളിലുമാണ്. ഞായറാഴ്ച 2033 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 2696 സാമ്പിളുകളാണ് ഞായറാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 193243 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

Story Highlights 960 covid cases in thrissur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top