ബിഗ് ബിക്ക് ഇന്ന് 78-ാം പിറന്നാൾ; ആശംസകൾ നേർന്ന് സിനിമ ലോകം

ബിഗ് ബിക്ക് ഇന്ന് 78-ാം പിറന്നാൾ. താരത്തിന് പിറന്നാൾ ആശംസകൾ നേർന്ന് ആരാധകരും സിനിമാപ്രവർത്തകരും അടക്കം നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.

1969 ൽ മൃണാൾ സെന്നിന്റെ ഭുവൻഷോം എന്ന ചിത്രത്തിന് ശബ്ദം നൽകിക്കൊണ്ടാണ് അമിതാഭ് ബച്ചൻ സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. 1969 ൽ സാത് ഹിന്ദുസ്ഥാനിയിലൂടെ അഭിനേതാവായി അരങ്ങേറിയ ബച്ചൻ രണ്ട് വർഷത്തിന് ശേഷം ഹൃഷികേശ് മുഖർജിയുടെ ആനന്ദിൽ ഭാസ്‌കർ ബാനർജിയായി വേഷമിട്ടു. തുടർന്ന് നാൽപത് പതിറ്റാണ്ടുകൾ നീണ്ട ജൈത്രയാത്ര ഇന്നും തിളക്കം മങ്ങാതെ തുടരുന്നു.

200 ൽ അധികം ചിത്രങ്ങളിൽ വേഷമിട്ട ബച്ചന് രാജ്യം നാല് തവണ ദേശീയ പുരസ്‌കാരം നൽകി ആദരിച്ചിട്ടുണ്ട്. ആജീവനാന്ത നേട്ടത്തിനുള്ള ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരവുമടക്കം ഒട്ടനവധി അംഗീകാരങ്ങൾ അദ്ദേഹം സ്വന്തമാക്കി. പദ്മശ്രീയും, പദ്മഭൂഷണും, പദ്മവിഭൂഷണമുമായി മൂന്നു തവണ രാജ്യം ബഹുമതികൾ നൽകി ആദരിച്ചിട്ടുണ്ട്.

Story Highlights amithab bachan birthday

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top