ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്; താരപ്രചാരകരുടെ പട്ടിക പുറത്തുവിട്ട് ബിജെപി

modi shah rajnath singh

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ താരപ്രചാരകരുടെ പേര് പുറത്തുവിട്ട് ബിജെപി. ലിസ്റ്റിലെ പ്രധാനികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി അധ്യക്ഷൻ ജെ പി നദ്ദ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരാണ്. രവിശങ്കർ പ്രസാദ്, സ്മൃതി ഇറാനി, ധർമേന്ദ്ര പ്രധാൻ, മനോജ് തിവാരി, ഗിരിരാജ് സിംഗ് എന്നിവരും പ്രചാരണത്തിന് എത്തുന്നുണ്ട്.

Read Also : ബിഹാർ തെരഞ്ഞെടുപ്പ്: പ്രതിപക്ഷ പാർട്ടിയുടെ സംയുക്ത സഖ്യം എൻഡിഎയെ നേരിടും

കൂടാതെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ മോദി, ജാർഖണ്ഡ് ഉപമുഖ്യമന്ത്രി രഘുബർ ദാസ് എന്നിവരും സംസ്ഥാനത്ത് പ്രചാരണത്തിനായി എത്തും. ബിഹാറിന്റെ തെരഞ്ഞെടുപ്പ് ചുമതലകൾ നൽകിയിരിക്കുന്നത് മഹാരാഷ്ട്ര മുൻമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനാണ്. ബിജെപി- ജെഡിയു സഖ്യമാണ് തെരഞ്ഞെടുപ്പ് അങ്കത്തിന് ഇറങ്ങുന്നത്.

എഐസിസി അധ്യക്ഷ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രയങ്കാ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, സച്ചിൻ പൈലറ്റ്, രൺദീപ് സിംഗ് സുർജേവാല എന്നിവരെയാണ് കോൺഗ്രസ് പ്രചാരണത്തിന് ഇറക്കുന്നത്. മുപ്പത് ആളുകൾ കോൺഗ്രസ് ലിസ്റ്റിലുണ്ട്. കൂടാതെ മഹാസഖ്യത്തിനായി കനയ്യ കുമാറും ഐഷി ഘോഷും പ്രചാരണത്തിന് എത്തും.

Story Highlights bihar election, nda

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top