ഐപിഎൽ മാച്ച് 26: സൺറൈസേഴ്സിനു ബാറ്റിംഗ്; നാല് മാറ്റങ്ങളുമായി രാജസ്ഥാൻ

srh rr ipl toss

ഐപീൽ 13ആം സീസണിലെ 26ആം മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് ബാറ്റ് ചെയ്യും. ടോസ് നേടിയ സൺറൈസേഴ്സ് ക്യാപ്റ്റൻ ഡേവിഡ് വാർണർ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളിലും മാറ്റങ്ങളുണ്ട്. രാജസ്ഥാൻ റോയൽസ് നാല് മാറ്റങ്ങളുമായി ഇറങ്ങിയപ്പോൾ സൺറൈസേഴ്സ് ടീം ഇലവനിൽ ഒരു മാറ്റം വരുത്തി.

രാജസ്ഥാനിൽ യശസ്വി ജയ്സ്വാൾ, മഹിപാൽ ലോംറോർ, വരുൺ ആരോൺ, ആന്ദ്രൂ തൈ എന്നിവർ പുറത്തായി. പകരം ബെൻ സ്റ്റോക്സ്, റോബിൻ ഉത്തപ്പ, റിയാൻ പരഗ്, ജയ്‌ദേവ് ഉനദ്കട്ട് എന്നിവർ ടീമിലെത്തി. സൺറൈസേഴ്സിൽ ഓൾറൗണ്ടർ അബ്ദുൽ സമദിനു പകരം വിജയ് ശങ്കർ കളിക്കും.

സൺറൈസേഴ്സ് പോയിൻ്റ് ടേബിളിൽ അഞ്ചാമതും രാജസ്ഥാൻ ടേബിളിൽ ഏഴാമതുമാണ് നിൽക്കുന്നത്. ഇരുവരും 6 മത്സരങ്ങൾ വീതമാണ് കളിച്ചത്. ഈ മത്സരത്തിൽ പരാജയപ്പെടുന്നത് ഇരു ടീമുകളുടെയും പ്ലേ ഓഫ് സാധ്യതകൾക്ക് മങ്ങലേല്പിക്കും. അതുകൊണ്ട് തന്നെ വിജയം തന്നെ ലക്ഷ്യമാക്കിയാണ് ടീമുകൾ ഇറങ്ങുക. സ്റ്റോക്സ് ടീമിലെത്തിയെങ്കിലും മാസങ്ങളായി കളത്തിൽ നിന്ന് വിട്ടുനിൽക്കുന്ന താരത്തിൻ്റെ ഫോം കണ്ടറിയേണ്ടതുണ്ട്.

Story Highlights – sunrisers hyderabad vs rajasthan royals toss

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top