Advertisement

ബിപ്ലവ് കുമാറിനെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ത്രിപുര ബിജെപിയിൽ അഭിപ്രായ ഭിന്നത

October 11, 2020
Google News 2 minutes Read

ത്രിപുര ബിജെപിയിൽ അഭിപ്രായഭിന്നത. 2017 ൽ കോൺഗ്രസിൽ നിന്ന് ബിജെപിയിൽ എത്തി എംഎൽഎമാരായ 7 അംഗ സംഘം ബിപ്ലവ് കുമാറിനെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണം എന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, ബിപ്ലവ് കുമാറിനെ മാറ്റാൻ സാധിയ്ക്കില്ലെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്

ത്രിപുരയിലെ മുഖ്യമന്ത്രി ബിപ്ലവ് കുമാറിനെതിരെ വിമതസ്വരം ഉയരുകയാണ് പാർട്ടിയിൽ. ത്രിപുരയിലെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയ ബിപ്ലവ് കുമാർ ഇതിനകം സ്വേഛാദിപതിയും തന്നിഷ്ടക്കാരനും ജനങ്ങൾക്ക് അപ്രിയനും ആയെന്നാണ് 7 എംഎൽഎമാർ അടങ്ങിയ വിമതസംഘത്തിന്റെ ആക്ഷേപം. ബിപ്ലവ് കുമാറിനെതിരെ നടപടി സ്വീകരിയ്ക്കണം എന്ന ആവശ്യപ്പെട്ട് സുദീപ് റോയ് ബർമന്റെ നേതൃത്വത്തിലുള്ള എംഎൽഎ മാർ ഡൽഹിയിൽ എത്തി കേന്ദ്രനേതൃത്വത്തെ സമീപിച്ചു.

2017 ൽ ബിജെപിയിൽ ചേക്കേറിയ കോൺഗ്രസിൽ നിന്നുള്ള ഏഴംഗ സംഘമാണ് ഇപ്പോൾ വിമതരായി രംഗത്ത് എത്തിയത്. 60 അംഗ നിയമസഭയിൽ 36 അംഗങ്ങൾ മാത്രമുള്ള ബിജെപിയെ പ്രതിസന്ധിയിലാക്കുന്നതാണ് പുതിയ നീക്കം. തങ്ങളുടെ അഭിപ്രായം അംഗികരിക്കുന്ന 5 ഒളം എംഎൽഎമാർ ഇനിയും ഉണ്ടെന്നും വിതമ എംഎൽഎമാർ വ്യക്തമാക്കി.

ബിപ്ലവ് കുമാറിന്റെ ശൈലി പാർട്ടിയ്ക്ക ബാധ്യതയാകുന്നു എന്ന് കേന്ദ്രനേതൃത്വം മനസിലാക്കണം എന്നാണ് വിമതരുടെ അഭ്യർത്ഥന. അതേസമയം, ത്രിപുരയിലെ സർക്കാരിന് ഒരു കുഴപ്പവും ഇല്ലെന്ന് ബിപ്ലവ് കുമാറും സംസ്ഥാന പാർട്ടി അധ്യക്ഷൻ മാണിക്ക് സഹയും അറിയിച്ചു. വിമതരുടെ നീക്കങ്ങൾ അംഗികരിയ്ക്കില്ലെന്ന് തന്നെയാണ് സംഘടന ജനറൽ സെക്രട്ടറി ബി.എൽ സന്തോഷും വിമതരെ അറിയിച്ചത്. ബിപ്ലവിന്റെ പ്രതിഛായയിൽ പ്രധാനമന്ത്രി തൃപ്തനാണെന്നും ബി.എൽ സന്തോഷ് വ്യക്തമാക്കി.

Story Highlights Tripura BJP disagrees over removal of Bilawal Kumar from CM post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here