ബിപ്ലബ് കുമാർ ഗാന്ധിയെയും ഐൻസ്റ്റീനെയും പോലെ; പുകഴ്ത്തി ത്രിപുര വിദ്യാഭ്യാസ മന്ത്രി

ത്രിപുര മുൻ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേവിനെ പുകഴ്ത്തി വിദ്യാഭ്യാസ മന്ത്രി രതൻ ലാൽ നാഥ്. സ്വാമി വിവേകാനന്ദൻ, രവീന്ദ്രനാഥ് ടാഗോർ, മഹാത്മാഗാന്ധി, നേതാജി സുഭാഷ് ചന്ദ്രബോസ്, ആൽബർട്ട് ഐൻസ്റ്റീൻ എന്നിവരെപ്പോലെയാണ് ബിപ്ലബ് കുമാർ എന്ന് രതൻ ലാൽ പറഞ്ഞു. രതൻ ലാലിൻ്റെ പ്രസംഗത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
“മുൻകാലങ്ങളിലെ സർക്കാരുകൾ ഒരിക്കലും വലിയ സ്വപ്നങ്ങൾ കാണാൻ നമ്മളെ പ്രോത്സാഹിപ്പിച്ചിട്ടില്ല. എന്നാൽ, ബിപ്ലബ് ദേവ് നമ്മുടെ അത്തരം ചില സ്വപ്നങ്ങൾ നടപ്പിലാക്കി. സ്വാമി വിവേകാനന്ദൻ, രവീന്ദ്രനാഥ് ടാഗോർ, മഹാത്മാഗാന്ധി, നേതാജി സുഭാഷ് ചന്ദ്രബോസ്, ആൽബർട്ട് ഐൻസ്റ്റീൻ തുടങ്ങിയവരെപ്പോലുള്ള മഹാരഥന്മാർ ഇവിടെ ജനിച്ചിട്ടുണ്ട്. നമ്മുടെ നാട്ടിൽ അത് ബിപ്ലബ് കുമാർ ദേവ് ആണ്. അദ്ദേഹം നമ്മെ നയിച്ചു.
Story Highlights: Biplab Kumar Deb Gandhi Einstein
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here