Advertisement

തെരഞ്ഞെടുപ്പിന് ശേഷം വ്യാപക അക്രമം; ത്രിപുര സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഇടത് പാർട്ടികൾ ബഹിഷ്കരിക്കും

March 8, 2023
Google News 2 minutes Read
Left parties to boycott Tripura government's swearing-in ceremony

ത്രിപുര സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ഇടത് പാർട്ടികൾ ബഹിഷ്കരിക്കും. തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമസംഭവങ്ങൾ ചൂണ്ടിക്കാണിച്ചാണ് ബഹിഷ്കരണം. ത്രിപുര തെരഞ്ഞെടുപ്പ്‌ ഫലത്തിനു പിന്നാലെ ബിജെപി അഴിച്ചുവിട്ട അക്രമം വലിയ വാർത്തയായിരുന്നു. 500ൽ അധികം വീടുകളാണ് തകർക്കപ്പെട്ടത്.

സദർ, സന്തിർ ബസാർ, ഉദയ്‌പുർ, അമർപുർ, ചാരിലം, കമൽപുർ, കുമാർഘട്ട്‌, ഗണ്ഡച്ചേര എന്നിവിടങ്ങളിലായി 15 സിപിഐഎം ഓഫീസാണ് അഗ്നിക്കിരയാക്കിയത്. സന്തിർബസാറിൽമാത്രം ഏഴ്‌ ഓഫീസ്‌ തകർത്തു. കോൺഗ്രസ്‌ നേതാക്കൾക്കും പ്രവർത്തകർക്കും നേരെയും രൂക്ഷമായ ആക്രമണം തുടരുകയാണ്. സിപാഹിജാലയിലെ കമൽനഗറിൽ പ്രതിപക്ഷ പാർട്ടി പ്രവർത്തകർക്ക്‌ നേരെ വെടിയുതിർക്കാനുള്ള ശ്രമമുണ്ടായതിനെ തുടർന്ന് ബിജെപി പ്രവർത്തകരായ നാലുപേരെ കേന്ദ്ര സേന പിന്തുടർന്ന്‌ കീഴ്‌പ്പെടുത്തിയിരുന്നു. രണ്ടു പിസ്‌റ്റളുകൾ ഇവരിൽ നിന്ന്‌ കണ്ടെടുത്തു.

Read Also: ത്രിപുരയിൽ രണ്ടാം ബിജെപി സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഇടത്‌ പാർട്ടി പ്രവർത്തകരുടെ കടകൾ ബിജെപി പ്രവർത്തകർ താഴിട്ട്‌ പൂട്ടിയതോടെ കുടുംബങ്ങളുടെ ഉപജീവനം വഴിമുട്ടിയ അവസ്ഥയിലാണ്. ഗണ്ഡച്ചേരയിലെ തയ്‌ചക്‌മ ഗ്രാമത്തിലേക്കുള്ള കുടിവെള്ള പൈപ്പുകൾ ബിജെപിക്കാർ തകർത്തു. ബിജെപി പ്രവർത്തകരിൽ ചിലർ വീടുകളും പശുത്തൊഴുത്തുകളും അഗ്നിക്കിരയാക്കി. സംഘർഷത്തിനിടെ ചിലയിടത്ത്‌ പശുക്കളെ മോഷ്‌ടിച്ച സംഭവങ്ങളുമുണ്ടായി. ഈ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങ് ഇടത് പാർട്ടികൾ ബഹിഷ്കരിക്കുന്നത്.

Story Highlights: Left parties to boycott Tripura government’s swearing-in ceremony

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here