ഖുശ്ബു ബിജെപിയിലേക്ക്?

നടിയും കോൺഗ്രസ് നേതാവുമായ ഖുശ്ബു ബിജിപിയിലേക്കെന്ന് സൂചന. ഇത് സംബന്ധിച്ച് അഭ്യൂഹങ്ങൾ ഉയർന്നു. ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ വാർത്ത റിപ്പോർട്ട് ചെയ്തു. ബിജെപി ദേശീയ നേതാക്കളെ കാണാനായി ഖുശ്ബു ഡൽഹിയിൽ എത്തിയതായാണ് വിവരം.
അതേസമയം, വിഷയത്തിൽ പ്രതികരിക്കാൻ നടി തയ്യാറായില്ല. ഇപ്പോൾ ഒന്നും പറയുന്നില്ലെന്നും അത്യാവശ്യ കാര്യങ്ങൾക്കായാണ് ഡൽഹിയിലേക്ക് പോകുന്നതെന്നുമാണ് ഖുശ്ബു ചെന്നൈയിൽ മാധ്യമങ്ങളോട് പ്രതികരിച്ചത്.
Read Also :നടി ഖുശ്ബുവിനെതിരെ ബലാത്സംഗ ഭീഷണി
2014 ൽ കോൺഗ്രസിലെത്തിയ ഖുശ്ബു ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതൽ പാർട്ടിയുമായി ഇടഞ്ഞു നിൽക്കുകയാണ്. കഴിഞ്ഞ കുറച്ചു നാളുകളായി ഖുശ്ബു ബിജെപിയിലേക്കെന്ന തരത്തിൽ വ്യാപക പ്രചാരണം ഉണ്ടായിരുന്നു. ശനിയാഴ്ചയിലെ ഖുശ്ബുവിന്റെ ട്വീറ്റാണ് വീണ്ടും ചർച്ചയായത്. ഇക്കാലത്തിനിടയിൽ നിരവധി മാറ്റങ്ങൾക്ക് വിധേയമായെന്നും മാറ്റം അനിവാര്യമാണെന്നുമുള്ള അർത്ഥത്തോടെയായിരുന്നു ഖുശ്ബുവിന്റെ ട്വീറ്റ്. ഇതിന് പിന്നാലെ ഖുശ്ബു ഡൽഹിയിലേക്ക് തിരിക്കുകയും ചെയ്തു. ഖുശ്ബുവിന്റെ ബിജെപി പ്രവേശനം സംബന്ധിച്ച തീരുമാനം ഇന്നുണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.
Story Highlights – Khushboo, BJP, Congress