മെയിൽ, എക്‌സ്പ്രസ് ട്രെയിനുകളിൽ നിന്ന് നോൺ എ.സി കോച്ചുകൾ ഒഴിവാക്കുന്നു

non ac coaches o be removed

രാജ്യത്ത് മെയിൽ, എക്‌സ്പ്രസ് ട്രയിനുകളിലും നോൺ എ.സി കോച്ചുകൾ ഒഴിവാക്കുന്നു. വിപുലീകരണ നടപടികളുടെ ഭാഗമായാണ് തീരുമാനം.

130-160 വേഗതയിൽ ഓടുന്ന ഹൈസ്പീഡ് ട്രെയിനുകളിൽ നിന്നാണ് ആദ്യം നോൺ എ.സി കോച്ചുകൾ മാറ്റുക. ഘട്ടം ഘട്ടമായി മറ്റ് ട്രെയിനുകളിൽ നിന്നും നോൺ എസി കോച്ചുകൾ ഉപേക്ഷിക്കും. കൂടുതൽ ട്രെയിനുകൾ ഹൈസ്പീഡ് ട്രെയിനുകളാക്കാനും റെയിൽവേ തീരുമാനിച്ചു.
സെമി ഹൈസ്പീഡ് ട്രെയനിൽ നന്നും താമസിയാതെ നോൺ എ.സി ഇല്ലാതാകും.

നോൺ എ.സി കോച്ചുകൾ ഇല്ലാതാകുന്ന മുറയ്ക്ക് അത്തരം ട്രെയിനുകളിൽ ചാർഡ് വർധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. രണ്ടോ മൂന്നോ ഇരട്ടിയെങ്കിലും ചാർജ് ഉയരുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

Story Highlights non ac coaches o be removed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top